Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചു. തര്‍ക്കസ്ഥലം മുസ്ലിംങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും..തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാമെന്നും കോടതി വിധി

09 NOVEMBER 2019 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചു. തര്‍ക്കസ്ഥലം മുസ്ലിംങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും. അഞ്ചേക്കര്‍ ഭൂമിയാണ് നല്‍കുക. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാമെന്നും കോടതി വിധി.

ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുപുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.അഞ്ചംഗ ബെഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നു.

ചരിത്രം പറഞ്ഞുകൊണ്ടായിരുന്നു വിധി. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ബാധിക്കരുത്. ദൈവശാസ്ത്രമല്ല, ചരിത്രമാണ് കോടതിക്ക് ആധാരം. പള്ളി നിര്‍മിച്ചത് മറ്റൊരു നിര്‍മാണത്തിന്റെ മുകളില്‍. രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ലെന്നും കോടതി.

നിര്‍മോഹി അഘാഡയ്ക്ക് ആചാര അവകാശമില്ല. ക്ഷേത്രം തകര്‍ക്കപ്പെട്ടു എന്നതില്‍ വ്യക്തതയില്ല. തര്‍ക്ക സ്ഥലത്തിന്റെ അകത്തളത്തില്‍ മുസ്ലിംങ്ങള്‍ നമാസ് നടത്തിയതിന് തെളിവുണ്ട്. പള്ളി തകര്‍ത്തത് അതിക്രമിച്ചു കയറിയാണ്. ഇത് നിയമവിരുദ്ധമാണ്. അലഹബാദ് കോടതി വിധി തെറ്റ്. തര്‍ക്ക സ്ഥലം വിഭജിക്കേണ്ട ആവശ്യമില്ല. പള്ളി നിര്‍മിക്കാന്‍ മുസ്ലിംങ്ങള്‍ക്ക് മറ്റൊരു സ്ഥലം നല്‍കും. തര്ക്കഭൂമി ഹിന്ദുക്കള്ക്ക് ക്ഷേത്രം പണിയാമെന്നും കോടതി വിധി പ്രസ്താവിച്ചു.

അയോധ്യയിൽ ആയിരിക്കും ഭൂമി നൽകുന്നത് . തർക്ക ഭൂമി ഹിന്ദുക്കൾക്ക് ആയിരിക്കും..എന്നാൽ 5 ഏക്കർ ഭൂമി മുസ്ലിങ്ങൾക്ക് നൽകും. ട്രസ്റ്റ് കീഴിലായിരിക്കും ക്ഷേത്രം പണിയുന്നതിനുള്ള അവകാശം.ഭൂമിക്ക് അവകാശം ഹിന്ദുക്കൾക്കായിരിക്കും. അയോധ്യ യിലാണ് രാമൻ ജനിച്ചത് എന്ന് തെളിവുണ്ട്. എന്നാൽ ഏതെങ്കിലും ഒരു കക്ഷിക്ക് ഭൂമി വിട്ടു നിൽക്കില്ല . അതേസമയം 5 ഏക്കർ ഭൂമി മുസ്ലിം പള്ളി നിർമ്മിക്കാൻ നൽകും

മുഗള്‍ ഭരാണാധികാരിയായ ബാബര്‍ ആണ് 1528 ല്‍ അയോധ്യയില്‍ മസ്ജിദ് സ്ഥാപിക്കുന്നത്. അയോധ്യ രാമജന്മഭൂമിയാണെന്നും അവിടെ ഉണ്ടായിരുന്ന ക്ഷേത്രം ബാബര്‍ മസ്ജിദായി പരിവര്‍ത്തിക്കപ്പെടുത്തുകയാണെന്നുള്ള ഒരു വിശ്വാസം അന്നുമുതല്‍ നിലവിലുണ്ട്.

ബ്രീട്ടീഷ് ഭരണകൂടത്തിന് മുന്നിലാണ് ഈ തര്‍ക്കം ആദ്യം എത്തുന്നത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ 1859 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലികെട്ടിതിരിച്ചു. മസ്ജിന്‍റെ അകം മുസ്ലിംങ്ങള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കും അനുവദിക്കുകയും ചെയ്തു.
1885ൽ അയോധ്യ ഭൂമിയില്‍ കോടതി വ്യവഹാരങ്ങള്‍ക്കും തുടക്കമായി..സ്ഥലത്ത് ക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് മഹന്ത് രഘുവര്‍ദാസ് കോടതിയെ സമീപിച്ചു ..എന്നാല്‍ ഫൈസാബാദ് കോടതി ഹര്‍ജി തള്ളി.
1949 ഡിസംബര്‍ 22 നാണ് ബാബറി മസ്ജിദില്‍ രാമവിഗ്രഹം കാണപ്പെടുന്നത്. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഇരുപക്ഷവും കേസ് കൊടുത്തതോടെ സ്വാതന്ത്രാനന്തര ഇന്ത്യയിലെ കോടതി വ്യവഹാരങ്ങള്‍ക്ക് തുടക്കമായി. ഇതോടെ മസ്ജിന്‍റെ പ്രധാനകവാടം താഴിട്ട് പൂട്ടി

1950 ലെ പരാതിയിലാണ് തര്‍ക്ക ഭൂമിയില്‍ ആരാധന നടത്താന്‍ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും കോടതി പ്രത്യേകം സമയം അനുവദിച്ചു .1984 തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാനായി ഹിന്ദുസംഘടനകൾ ചേർന്ന് സമിതി രൂപീകരിച്ചു. 1984-ൽ വിശ്വ ഹിന്ദുപരിഷത്(വിഎച്പി) മന്ദിരത്തിന്റെ താഴുകൾ തുറക്കാൻ കൂറ്റൻ പ്രക്ഷോഭം സംഘടിപ്പിച്ചു. 1986 ഫെബ്രുവരി ഒന്നിന് മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധാന നടത്താന്‍ തുറന്നുകൊടുത്ത് ഫൈസാബാദ് ജില്ലാ ജഡ്ജി ഉത്തരവിട്ടു ..1989 ല്‍ വിഎച്ച്പി തര്‍ക്ക ഭൂമിയില്‍ ശിലാന്യാസം നടത്തുകയും മസ്ജിദ് മറ്റെങ്ങോട്ടെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു

കേസിന്റെ നാൾ വഴികളിലൂടെ 40 ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം ഇപ്പോൾ സുപ്രീമ കോടതി ഏറെക്കുറെ നിഷ്പക്ഷമായ വിധി പ്രസ്താവിച്ചിരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (7 hours ago)

Malayali Vartha Recommends