Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

അയോധ്യാ കേസിൽ കോടതി വിധി ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം...തര്‍ക്കഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ അവകാശം നൽകുകയും അതോടൊപ്പം മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ സ്ഥലം അനുവദിക്കുകയും ചെയ്ത മാതൃകാപരമായ വിധി

09 NOVEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

അയോധ്യാ കേസിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപനം നടത്തുമ്പോൾ വിധിയെ ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം. കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് എല്ലാ കക്ഷികളുടേയും പ്രതികരണം. വിധി നടപ്പാക്കാൻ അടിയന്തര നടപടി എടുക്കുമെന്ന് കേന്ദ്രം പറഞ്ഞു..

തര്‍ക്കഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ അവകാശം നൽകുകയും അതോടൊപ്പം മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ സ്ഥലം അനുവദിക്കുകയും ചെയ്ത മാതൃകാപരമായ വിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത് ..അയോധ്യക്കേസില്‍ ഏകകണ്‌ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്... ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ ആവില്ല എന്ന് പറഞ്ഞ കൊടത്തു ശ്രീരാമന് നിയമ വ്യക്തിത്വം ഉണ്ട് ;എന്നാൽ രാമജന്മഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല എന്ന് പറഞ്ഞു. അതേസമയം തർക്കഭൂമിയിൽ ക്ഷേത്രം ഉണ്ടായിരുന്നതായുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല... അതുകൊണ്ട് തന്നെ ശൂന്യ സ്ഥലത്താണ് പള്ളി പണിതത് എന്ന വാദം നിലനിൽക്കില്ല.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്ര നിര്‍മാണം തെളിഞ്ഞിട്ടുണ്ട്. ഹിന്ദുക്കള്‍ അയോധ്യയെ രാമന്റെ ജന്മഭൂമിയായി കരുതുന്നു. അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല..ബാബറി മസ്ജിദ് തുറസായ സ്ഥലത്തല്ലെന്ന് കണ്ടെത്തിയത് നിർണ്ണായകമായി; മറ്റൊരു നിർമ്മിതിക്ക് മുകളിലായിരുന്നു പള്ളിയെന്ന് വിധിപ്രസ്താവത്തിൽ പറഞ്ഞു ; ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ സ്വഭാവം ഉണ്ട്, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് കോടതി കണ്ടെത്തി

തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം; അവർക്ക് തർക്ക ഭൂമി കൈമാറണം; അവിടെയാണ് രാമക്ഷേത്രം നിർമ്മിക്കേണ്ടത് ; മസ്ജിദ് നിർമ്മിക്കാൻ തർക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ ഭൂമിയും നൽകണം: മൂന്നുമാസത്തിനുള്ളിൽ ഇതിനായി കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയിൽ എടുത്തു പറയുന്നുണ്ട്... അതെ സമയം വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും വിധിയിൽ സൂചിപ്പിക്കുന്നു

അയോധ്യയിൽ സുപ്രീംകോടതി ഉയർത്തി പിടിച്ചത് മതേതര മൂല്യങ്ങൾ ആണെന്നതിൽ തർക്കമില്ല ..2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീംകോടതി തള്ളി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന സാഹചര്യത്തില്‍ അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിങ് വിളിച്ചുചേര്‍ത്താണ് കേസില്‍ വിധി പറഞ്ഞത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനുമാണ് ഇതോടെ തീര്‍പ്പ് കല്‍പ്പിട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ രണ്ടാമത് ഏറ്റവും കൂടുതല്‍ വിചാരണ കേട്ട കേസ് കൂടിയാണ് ഇത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്ത് ഏഴ് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താന്‍ സാധിച്ചില്ല. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അരമണിക്കൂറോളം നീണ്ട വിധി പ്രസ്താവന ആരംഭിച്ചത്. ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (3 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (3 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (4 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (4 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (5 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (5 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (7 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (8 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (8 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (8 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (8 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (9 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (9 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (10 hours ago)

Malayali Vartha Recommends