കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വാഹനത്തിനുനേരെ ആക്രമണം
ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക വാഹനത്തിനുനേരെ ഉണ്ടായ ആക്രമണത്തില്‍ ഒരുജവാന് വീരമൃത്യു. രണ്ടു പേര്‍ക് പരിക്കേറ്റു. പല്ലന്‍വാല സെക്ടറില്‍ സൈനികരുമായി പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ ജവാന്മാരെ ഉടന്‍തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു. അതിനിടെ, രജൗറിയില്‍ ജനവാസ കേന്ദ്രത്തിനു നേര്‍ക്ക് പ്രകോപനമില്ലാതെ പാക് സൈന്യം ആക്രമണം നടത്തിയതായും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും സൈനിക വക്താവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha