ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു... ഇന്ന് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് ലോംഗ് മാര്‍ച്ച്

ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു. ഇന്ന് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ന് പാര്‍ലമെന്റിന് മുന്നിലേക്ക് ലോങ്മാര്‍ച്ച് സംഘടിപ്പിക്കുന്നത്.ക്യാമ്പസില്‍ നിന്ന് രാവിലെ 10 മണിക്ക് പ്രകടനം ആരംഭിക്കും. ...
ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാര്‍ത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ തീരുമാനം.അതേസമയം ജെഎന്‍യുവില്‍ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍വകലാശാലയുടെ നീക്കം.കഴിഞ്ഞ ദിവസം നടന്ന സമരത്തെക്കുറിച്ച് സര്‍വകലാശാല തലത്തില്‍ അന്വേഷണം നടത്തുമെന്നുംസമരത്തിന് പങ്കെടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം നടക്കുന്നുവെന്നുമാണ് നിലവിലെ വിവരം.ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.ദിവസങ്ങളായി തുടരുന്ന സമരത്തില്‍ കഴിഞ്ഞദിവസം പൊതുമുതല്‍ നശിപ്പിച്ചതിന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തി രുന്നു.ജെഎന്‍യു അധികൃതരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാന്‍സലറുടെ ഓഫീസും അലങ്കോലമാക്കി എന്നായിരുന്നു പരാതി.
ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യത്തിന്‍ മേല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറെ ദിവസമായി സമരം നടത്തുകയാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ സമീപത്തുണ്ടായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് സമീപം ഛായം വരച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഇവര്‍ പ്രതിമയ്ക്ക് നേരെ യാതൊരു തരത്തിലുള്ള അക്രമണങ്ങളും അഴിച്ചു വിട്ടിരുന്നില്ല. ജെഎന്‍യു അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിമ അലങ്കോലപ്പെടുത്തി എന്നാണ് പറയുന്നത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നിലവില്‍ കേസ് എടുത്തിട്ടുള്ള ഏഴ്പേര്‍ക്ക് പുറമേ 30ഓളം പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ലെന്ന ദില്ലി ഹൈക്കോടതിയുടെ വിധി ലംഘിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമുള്ളതായാണ് വിവരം....
ഫീസ് വര്‍ധനവ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന് സമയക്രമീകരണം പാടില്ല തുടങ്ങി നിരവധി നടപടികള്‍ക്കെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ സമരം.വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവില്‍ അധികൃതര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റല്‍ സിംഗിള്‍ റൂമിന് 20 രൂപ മാസവാടകയുണ്ടായിരുന്നത്.600 രൂപയായിട്ടായിരുന്നു വര്‍ദ്ധിപ്പിച്ചിരുന്നത് ഇത് 200 രൂപയാക്കി മാറ്റി. ഡബിള്‍ റൂമിന്റെ മാസവാടക 10 രൂപയില്‍ നിന്ന് മുന്നൂറ് രൂപയാക്കിയത് 100 രൂപയാക്കിയും കുറച്ചു. ജെഎന്‍യു എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫീസ് ഇക്കാര്യത്തില്‍ തീരുമാനം
എടുത്തത്.എന്നാല്‍ യൂട്ടിലിറ്റി ചാര്‍ജുകളുടെയും സര്‍വ്വീസ് ചാര്‍ജുകളും കുട്ടികളില്‍ നിന്ന് ഈടാക്കും.ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭവുമായി മുന്നോട്ടുവന്നത്.
സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് പാര്‍ലമെന്റിലേക്ക് ലോംഗ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പസ് മുതല്‍ പാര്‍ലമെന്റ് വരെയുള്ള 15 കി.മി ദൂരം കാല്‍നടയായി സഞ്ചരിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിച്ച പശ്ചാത്തലത്തില്‍ വിഷയം സഭയുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനാണ് മാര്‍ച്ച്. ഇന്നലെ സര്‍വകലാശാലയില ക്ലാസുകള്‍ ആരംഭിക്കാന്‍ സഹകരിക്കണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ക്യാമ്പസിന്റെ അകത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചുള്ള സമരവും തുടരുകയാണ്.
https://www.facebook.com/Malayalivartha