ഈ അമ്മമാരുടെ കണ്ണീരിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്‍കുമോ;ഗര്‍ഭപാത്ര വില്‍പനയില്‍ രാജ്യത്ത് ഒരു വര്‍ഷം മറിയുന്നത് 2750 കോടി

ഗര്‍ഭപാത്ര വില്‍പനയില്‍ രാജ്യത്ത് ഒരു വര്‍ഷം മറിയുന്നത് 2750 കോടി, ദാരിദ്ര്യം മുതലെടുത്ത് ഇടനിലക്കാര്‍. ഗ്രാമീണ ഇന്ത്യയിലെ അമ്മമാരുടെ ദാരിദ്ര്യമാണ് ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നത്. വാടക ഗര്‍ഭപാത്ര വില്‍പന നിരോധിക്കുന്ന ബില്ല് പാസ്സായാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസമുണ്ട് ഇവര്‍ക്ക്. ഇന്ത്യയില്‍ ഗര്‍ഭപാത്ര വില്‍പനയിലൂടെ പ്രതിവര്‍ഷം നടക്കുന്ന ഇടപാട് മൂവായിരം കോടിക്കടുത്ത് രൂപയാണ്.
ചൂഷണം ചെയ്യുന്നത് ഗ്രാമീണ ഇന്ത്യയിലെ അമ്മമാരുടെ ദാരിദ്ര്യമാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലുള്ളവരെ വിവാഹം കഴിച്ചയക്കാന്‍, മക്കളെ പഠിപ്പിക്കാനൊക്കെയാണ് പലപ്പോഴും സ്ത്രീകള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത്. നിയമം വന്നാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2750 കോടി രൂപയുടെ ഇടപാടാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ വാടക ഗര്‍ഭപാത്ര വില്‍പനയിലൂടെ നടക്കുന്നത്. മൂവായിരത്തിലേറെ ക്ലിനിക്കുകള്‍ രാജ്യത്തുണ്ട്. രണ്ടായിരത്തിലേറെ അനധികൃത ക്ലിനിക്കുകള്‍ വേറെയും. പാര്‍ലമെന്റിന്റെ പരിഗണയിലുള്ള ബില്ലിലെ പ്രധാന വ്യവസ്ഥ ഈ വില്‍പന തടയുമെന്നതാണ്. ഇതിനായി നിയമം വേണമെന്നതെന്ന് ഉറപ്പാണ്. കാരണം ഒരു വ്യവസ്ഥയില്ലാത്ത മേഖലയാണിത്. ചൂഷണവും പണമൊഴുക്കുമുള്ള മേഖല എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
കാര്‍ഷികപ്രതിസന്ധി അതിരൂക്ഷമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകള്‍ പലരുമാണ് ഇങ്ങനെ വാടകയ്ക്ക് ഗര്‍ഭപാത്രങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നത് എന്നാണ് ഞങ്ങളുടെ പഠനത്തില്‍ വ്യക്തമാകുന്നത്. നഗരത്തിലെത്തി ഇത്തരം ജോലി ചെയ്താലും ആരുമറിയില്ല. അങ്ങനെ നഗരത്തിന്റെ ഒരു അനോണിമിറ്റിയിലാണ് ഇത്തരം ജോലികള്‍ ചെയ്യാന്‍ ഇവര്‍ തയ്യാറാകുന്നത്. പെട്ടെന്ന് ഇത്രയും പെട്ടെന്ന് പണമുണ്ടാക്കാന്‍ അവര്‍ക്ക് മുന്നിലുള്ള ഒരു വഴിയാണിത്, എന്ന് ഇതേക്കുറിച്ച് വിശദമായ പഠനം നടത്തുകയും ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്ത കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റ് ഗവേഷകര്‍ വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha
























