ഇറാഖില്‍ നിന്നും 27 പേര്‍ നാട്ടിലിറങ്ങി; 11 മലയാളി നഴ്‌സുമാര്‍ സുരക്ഷിതര്‍

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നാശം വിതച്ച ഇറാഖില്‍ കുടുങ്ങിയ 27 ഇന്ത്യാക്കാര്‍ നാട്ടില്‍ തിരിച്ചെത്തി. ഇറാഖിലെ ബസ്ര നഗരത്തില്‍ നിന്നും ഞായറാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതേസമയം ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ വിദേകാര്യ മന്ത്രാലയം വിസമ്മതിച്ചു.
രൂക്ഷമായ പോരാട്ടം നടക്കുന്ന കിര്‍കുക്കില്‍ നിന്നും കേരളത്തില്‍ നിന്നുള്ള 11 നഴ്‌സുമാരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അവരെ സുരക്ഷിത താവളത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഈ മാസം ആദ്യം പറഞ്ഞിരുന്നു.
ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ കണ്ടെത്തുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ഇന്ത്യന്‍ ഭരണകൂടം പ്രതിജ്ഞാ ബദ്ധമാണെന്ന് നേരത്തേ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഇറാഖില്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ടതായി കണക്കാക്കപ്പെടുന്നവരുടെ കുടുംബാംഗളെ സന്ദര്‍ശിക്കുന്ന വേളയിലാണ് സുഷമാ സ്വരാജ് ഈ പ്രസ്താവന നടത്തിയത്.
നിലവില്‍ മൊസൂളില്‍ 39 ഇന്ത്യാക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇവരുടെ കാര്യം അവ്യക്തമായി തുടരുകയാണെന്നാണ് വിദേശ മന്ത്രാലയത്തിന്റെ അഭിപ്രായം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























