Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഉള്ളി വില കുതിക്കുന്നു... 'ഞാന്‍ സസ്യാഹാരിയാണ് ... ഉള്ളി കഴിക്കാറില്ല' ഉള്ളി വിലവര്‍ധനയെക്കുറിച്ച് കേന്ദ്രമന്ത്രി

05 DECEMBER 2019 08:35 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഉള്ളിയുടെ വിലക്കയറ്റത്തില്‍ ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെ പുതിയ പ്രതികരണവുമായി എത്തിയിരിക്കയാണ് കേന്ദ്രമന്ത്രി അശ്വിനി ചൗബേ. താനൊരു ശുദ്ധ സസ്യാഹാരിയാണെന്നും അതിനാല്‍ ജീവിതത്തിലിന്നേവരെ ഉള്ളി കഴിച്ചിട്ടില്ലെന്നും പിന്നെ തനിക്കെങ്ങനെയാണ് ഉള്ളി ക്ഷാമത്തെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും അറിയുകയെന്നുമാണ് മന്ത്രിയുടെ പ്രതികരണം. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ട വീഡിയോയിലാണ് മന്ത്രിയുടെ പ്രതികരണമുള്ളത്. ഉള്ളിവില വര്‍ധനവിനെ കുറിച്ചുള്ള പ്രതികരണത്തില്‍ താന്‍ ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ ചൗബേ പിന്തുണക്കുന്നുമുണ്ട്.നേരത്തെനിര്‍മല സീതാരാമന്റെഈ? പ്രസ്താവന പാര്‍ലമെന്റിന്റെ അകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

നിര്‍മല സാതാരാമന്റെ വിവാദ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ചൗബേ ഉള്ളി വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ''എപ്പോഴാണ് അവര്‍ അങ്ങനെ പറഞ്ഞത്. അവര്‍ അങ്ങനെയല്ല പറഞ്ഞത്. ഉള്ളിയെക്കുറിച്ച് നിര്‍മലജിയോട് ചോദിച്ചപ്പോള്‍ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒരു നല്ല ഉത്തരമാണവര്‍ നല്‍കിയത്''ചൗബേ പറഞ്ഞു.
വിവാദ പ്രസ്താവനകളിലൂടെയും നടപടികളിലൂടെയും നേരത്തെയും വാര്‍ത്തയിലിടം നേടിയയാളാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായ അശ്വിനി ചൗബേ.ബിഹാറിലെ ആരോഗ്യമേഖലയുടെ ദുരവസ്ഥയ്‌ക്കെതിരെബക്‌സറിലെ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ മന്ത്രി ആക്രോശിച്ചതായിരുന്നു മറ്റൊരു സംഭവം. മുന്‍ പ്രധാമന്ത്രി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിക്കുമായിരുന്നെന്ന ചൗബേയുടെ പരാമര്‍ശവും വന്‍ വിവാദങ്ങള്‍ക്ക് കാരണമായി.വിവാദങ്ങള്‍ക്കിടയിലും രാജ്യത്തെ ഉള്ളിവില വര്‍ധനവിന് ഒരു കുറവും ഉണ്ടായിട്ടില്ല. കിലോയ്ക്ക് 75 രൂപയാണ് രാജ്യത്തെ ശരാശരി ഉള്ളിവില. ഇതില്‍ പോര്‍ട്ട് ബ്ലെയറിലെ 140 രൂപയാണ് രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends