താലിബാന്‍ ബന്ദിയാക്കിയ വൈദികനെ മോചിപ്പിച്ചു

അഫ്ഗാനിസ്താനില്‍ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശിയായ ജസ്യൂട്ട് വൈദികന്‍ അലക്‌സിസ് പ്രേം കുമാറിനെ മോചിപ്പിച്ചു. എട്ടു മാസത്തിനു ശേഷമാണ് ഫാ.അലക്‌സിസിനെ വിട്ടയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ശ്രമങ്ങളാണ് തന്റെ മോചനത്തിന് വഴിതെളിച്ചതെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ഫാ.അലക്‌സിസ് പറഞ്ഞു.
ഫാ.അലക്‌സിസിന്റെ മോചനം ഉറപ്പായതോടെ ഇക്കാര്യം വ്യക്തമാക്കി മോഡി ട്വീറ്റ് ചെയ്തിരുന്നു. ഫാ. അലക്‌സിസുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് കുടുംബത്തെ അറിയിച്ചതായും മോഡി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലത്തില്‍ നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമാണ് മോചനമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് സയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു.
താനിവിടെ ആയിരിക്കുന്നതിനു കാരണം മോഡിയാണ്. അദ്ദേഹം എന്നെ രക്ഷിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ തന്നോട് മോഡി സംസാരിച്ചു. തന്നെ രക്ഷിക്കാന്‍ മോഡി വലിയ താല്‍പര്യമെടുത്തിരിക്കുമെന്നും ഇന്നലെ വൈകിട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഫാ. അലക്‌സിസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയില്‍ നിന്നും ഫാ.അലക്‌സിസിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ജസ്യൂട്ട് റഫ്യുജി സര്‍വീസിന്റെ അഫ്ഗാനിസ്ഥാനിലെ ഡയറക്ടറായ ഫാ.അലക്‌സീസ് സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കേയാണ് ബന്ദിയാക്കപ്പെടുന്നത്. മൂന്നു വര്‍ഷമായി ഇവിടെ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. മുന്‍പ് തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയും ഫാ.അലക്‌സിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























