ആദായനികുതി ഇളവിന് സാദ്ധ്യത, സബ്‌സിഡി വെട്ടിക്കുറയ്ക്കും

ഈമാസം 28ന് അവതരിപ്പിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആദായനികുതി പരിധി ഉയര്‍ത്തുന്നതുള്‍പ്പെടെ സാധാരണക്കാരന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. അതേസമയം, സാമ്പത്തിക കമ്മി കുറയ്ക്കാന്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും.
തന്റെ ആദ്യ ബഡ്ജറ്റില്‍ ജയ്റ്റ്‌ലി കഴിഞ്ഞ വര്‍ഷം ആദായ നികുതി പരിധി രണ്ടര ലക്ഷമായി ഉയര്‍ത്തിയിരുന്നു. നികുതി അടയ്‌ക്കേണ്ടാത്ത സേവിംഗ്‌സ് പരിധി ഒന്നര ലക്ഷമായും വര്‍ദ്ധിപ്പിച്ചു. ഇതിന്റെ തുടര്‍ച്ച ഇക്കുറിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സാധാരണക്കാര്‍ ബി.ജെ.പിയെ തിരസ്‌കരിച്ചത് ബഡ്ജറ്റില്‍ ജനദ്രോഹ തീരുമാനങ്ങള്‍ ഒഴിവാക്കാന്‍ പ്രേരണ നല്‍കുമെന്നത് ഉറപ്പാണ്. അതേസമയം, ബഡ്ജറ്റ് കമ്മി കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയേ തീരൂ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ചതിലൂടെ ഒരു പരിധിവരെ കമ്മി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷത്തെ സാമ്പത്തിക നില പരിഗണിക്കേണ്ടതുണ്ട്.
സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.കൂടാതെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള പൊടിക്കൈകളും ബഡ്ജറ്റിന്റെ പ്രത്യേകതയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























