ബിജെപിയെ വിമര്‍ശിച്ച് ശിവസേന വീണ്ടും രംഗത്ത്: മാറ്റമുണ്ടായിരിക്കുന്നതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമാണെന്നും സംസ്ഥാനത്തു യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ശിവസേന

ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ശിവസേന വീണ്ടും രംഗത്ത്. മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനുമെതിരെ വിമര്‍ശനവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തിലൂടെയാണു വീണ്ടും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മാറ്റമുണ്ടായിരിക്കുന്നതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമാണെന്നും സംസ്ഥാനത്തു യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ശിവസേന വ്യക്തമാക്കുന്നു. മുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ പന്‍സാരെയുടെ ഘാതകരെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തതിന്റെ പേരിലും വിമര്‍ശനമുണ്ട്.
പന്‍സാരെയുടെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പരിഹാസ്യമാണെന്നും മുഖപത്രമായ സാമ്‌നയിലുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേയും ശിവസേന രംഗത്തെത്തിയിരുന്നു. സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ച സഖ്യം പുനഃസ്ഥാപിച്ചെങ്കിലും ബിജെപിക്കും ശിവസേനക്കുമിടയില്‍ ഇപ്പോഴും അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ശിവസേന വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























