അന്നാ ഹസാരെ ഡല്‍ഹിയില്‍ സമരമാരംഭിച്ചു

ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കര്‍ഷ വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ സമരമാരംഭിച്ചു. ഡല്‍ഹിയലെ ജന്ദര്‍ മന്തറിലാണ് ഹസാരെ സമരം നടത്തുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സമരം നടത്തുന്നത്. രാജ്യത്തെ വിവധ കര്‍ഷക സംഘടനകളുടെ പിന്തുണയോടെയാണ് ഹസാരെ സമരമാരംഭിച്ചിരിക്കുന്നത്.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ കര്‍ഷക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നു ഹസാരെ ആരേപിച്ചു. കര്‍ഷകരെ അവഗണിച്ചു കൊണ്ട് വ്യവസായികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഹസാരെ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























