ഫെബ്രുവരി 25 മുതല്‍ ബാങ്ക് പണിമുടക്ക്

ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഈ മാസം 25 മുതല്‍ പണിമുടക്കും. നാലു ദിവസത്തേക്കാണ് പണിമുടക്ക്. മാര്‍ച്ച് 16 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനു മുന്നോടിയായാണ് നാലു ദിവസത്തെ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റെഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിനാഹ്വാനം ചെയ്തിരിക്കുന്നത്. 19 ശതമാനം ശമ്പള വര്‍ധനവാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരക്കുന്നത്. എന്നാല്‍ 13 ശതമാനം വര്‍ധനവ് മാത്രമെ നല്‍കാനാവു എന്ന നിലപാടിലാണ് ബാങ്കുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























