ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പ്; കുമ്മനം രാജശേഖരൻ പുറത്ത്;അന്തിമ തീരുമാനം ആർഎസ്എസ് നിലപാടറിഞ്ഞ ശേഷം ; പി.കെ.കൃഷ്ണദാസിനെ പരിഗണിക്കണമെന്നും ആവശ്യം

ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ പുറത്ത്. കെ.സുരേന്ദ്രന്റെ പേര് മുന്നോട്ട് വച്ച് ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ്. സുരേന്ദ്രനിൽ ധാരണയിലെത്താൻ ചർച്ച പുരോഗമിക്കുകയാണ്. അതേസമയം കുമ്മനമില്ലെങ്കിൽ പി.കെ.കൃഷ്ണദാസിനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ആർഎസ്എസ് നിലപാടറിഞ്ഞ ശേഷമാകും ഉണ്ടാവുക.
ബിജെപിയുടെ കോർ കമ്മിറ്റി യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരുകളിൽ പ്രധാനിയായിരുന്ന കുമ്മനം രാജശേഖരന്റെ പേര് നിലവിൽ സാധ്യതാ പട്ടികയിൽ ഇല്ല. മറിച്ച് കെ സുരേന്ദ്രനാണ് ചർച്ചയിൽ മുന്നിട്ട് നിൽക്കുന്നത്. ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷാണ് കെ സുരേന്ദ്രന്റെ പേര് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനെ കേന്ദ്രീകരിച്ചാണ് നിലവിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ കേരളത്തിലെ ആർഎസ്എസ് ഘടകത്തിന് നിർണായക പങ്കുണ്ട്. ആർഎസ്എസ് നേതൃത്വം പികെ കൃഷ്ണദാസിന്റെ പേര് മുന്നോട്ടുവച്ചിട്ടുണ്ട്. ആർഎസ്എസ് നേതൃത്വത്തിന്റെ പരിഗണനയ്ക്ക് ശേഷം മാത്രമേ അധ്യക്ഷ സ്ഥാനത്താര് വരും എന്നതിനെ കുറിച്ച് വ്യക്തത വരികയുള്ളു.
https://www.facebook.com/Malayalivartha