കര്‍ണാടകയിലെ 15 നിയമമണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു... ആദ്യ ലീഡ് ബിജെപിക്ക്, നാല് സീറ്റില്‍ ബിജെപി മുന്നില്‍, ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു, 11 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
കര്‍ണാടകയിലെ 15 നിയമമണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ലീഡ് ബിജെപിക്ക്. നാല് സീറ്റില്‍ ബിജെപി മുന്നിലാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. 11 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പു ഫലമാണിത്. യെദിയൂരപ്പ സര്‍ക്കാരിനു ഭരണം നിലനിര്‍ത്താന്‍ ആറ് സീറ്റ് നേടണം. 17 വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അയോഗ്യരാക്കിയതിനെത്തുടര്ന്നായിരുന്നു ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഉപതെരഞ്ഞെടുപ്പു നടന്ന 12 സീറ്റുകള്‍ കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡി-എസിന്റെയും സിറ്റിംഗ് സീറ്റുകളായിരുന്നു. അയോഗ്യരാക്കപ്പെട്ട 13 പേരെ ബിജെപി സ്ഥാനാര്‍ഥികളാക്കിയിരുന്നു. രണ്ടു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടന്നില്ല. ബിജെപിക്ക് സ്പീക്കറെക്കൂടാതെ105 സീറ്റാണുള്ളത്. കോണ്‍ഗ്രസിന് 66ഉം ജെഡിഎസിന് 34ഉം സീറ്റുകളുണ്ട്. ബിഎസ്പിക്ക് ഒരംഗമുണ്ട്.
https://www.facebook.com/Malayalivartha