ഐ.പി.എല്‍ വാതുവെപ്പ്; അന്വേഷണം അധോലോകത്തിലേക്ക്; ദാവൂദിന്റെ ഡി കമ്പനിക്കും പങ്ക്

ഐ.പി.എല്‍ വാതുവെപ്പിനു പിന്നില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആമീറിന് വാതുവെപ്പുമായി പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഇമെയില്‍ പോലീസ് പരിശോധിച്ചിരുന്നു. അതിനുശേഷമാണ് വാതുവെപ്പില്‍ ദാവൂദിന്റെ ബന്ധം പോലീസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍നിന്ന് അറസ്‌റ്റിലായ മുഹമ്മദ് യാഹ്യയില്‍ നിന്നാണു ആമീറിന്റെ പങ്ക് വ്യക്തമായത്.
വാതുവയ്‌പ് രംഗത്തു മുംബൈ അധോലോകത്തിന്റെ പ്രതിനിധിയായാണ് ആമിറിനെ ഡല്‍ഹി പോലീസ് വിശേഷിപ്പിക്കുന്നത്. ഡി കമ്പനിയുടെ ഇന്ത്യയിലെ എല്ലാ വാതുവയ്‌പ് ഇടപാടുകള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഇയാളാണെന്നും പോലീസ് പറയുന്നു. ഒത്തുകളിക്കായി വിദേശത്തു നിന്നു വരുന്ന പണം ആമിര്‍ മുഖേനയാണ് താരങ്ങള്‍ക്കും മറ്റു വാതുവയ്‌പുകാര്‍ക്കും വീതം വച്ചു നല്‍കുന്നത്.
മുഹമ്മദ് യാഹ്യയ്‌ക്കു പുറമേ ടിക്കു മണ്ഡിയെന്നയാളാണ് ആമിറിന്റെ പ്രധാന സഹായികള്‍. അതിനിടെ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് 11 പേരെകൂടി അറസ്റ്റു ചെയ്‌തു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്‌റ്റ് നടക്കുമെന്നാണ് ഡല്‍ഹി പോലീസ് നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha























