ഹൈദരാബാദിലെ ട്രാഫിക്കേറെയുള്ള നിരത്തിലൂടെ പത്തു വയസ്സുകാരന് കാറോടിക്കുന്ന വീഡിയോ വൈറലായപ്പോള്‍ പോലീസിന്റെ വക ഫൈന്‍!
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്കാന് പുതിയ മോട്ടര്‍ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും കുട്ടികളുടെ ഡ്രൈവിങ്ങിന് കുറവൊന്നുമില്ല.
കഴിഞ്ഞ ദിവസം ഹൈദരബാദില്‍ നിന്ന് പുറത്തുവന്ന ഈ വീഡിയോ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. മാതാപിതാക്കളേയും ഇരുത്തിക്കൊണ്ട് പത്തുവയസ്സുകാരന് തിരക്കുളള റോഡിലൂടെ വാഹനമോടിക്കുന്നതാണ് വീഡിയോ. ഹൈദരാബാദിലെ ഔട്ടര്‍റിങ് റോഡില്‍ സംഭവിച്ച കാര്യം എന്ന് കാണിച്ച് ട്വിറ്ററില്‍ ടൈഗര്‍ നീലേഷ് എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
പുതിയ മോട്ടര്‍ വാഹന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ക്കോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാം. സ്ഥലവും സമയവും തീയതിയും സഹിതം പുറത്തുവന്ന വീഡിയോ ഏറെ ചര്‍ച്ച ആയതിനെ തുടര്‍ന്ന് കാര്‍ ഉടമയ്ക്ക് പിഴയിട്ടിരിക്കയാണ് പോലീസ്.
https://www.facebook.com/Malayalivartha