തിരക്കുള്ള റോഡിൽ നിറയെ ആളുകളുമായി വാഹനമോടിച്ച് പത്തുവയസുകാരന്
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുതെന്ന കര്‍ശന നിയമം നിലവില്‍ നിൽക്കെ, ആളുകളുമായി തിരക്കുള്ള റോഡിലൂടെ വാഹനമോടിച്ച് പത്തുവയസുകാരന്. ഹൈദരാബാദില്‍ നിന്നുള്ളതാണ് ഈ നിയമലംഘന വീഡിയോ. ഹൈദരാബാദി ഔട്ടര്‍റിങ് റോഡില്‍ സംഭവിച്ച കാര്യം എന്ന് കാണിച്ച് ട്വിറ്ററില്‍ ടൈഗര്‍ നീലേഷ് എന്നയാളാണ് പങ്കുവെച്ചത്.
സ്ഥലവും സമയവും തീയതിയും സഹിതം പുറത്തുവന്ന വീഡിയോ ഏറെ ചര്‍ച്ച ആയതിനെ തുടര്‍ന്ന് കാര്‍ ഉടമയ്ക്ക് ഫൈന്‍ അടിച്ചിരിക്കുകയാണ് പോലീസ്. പുതിയ മോട്ടര്‍ വാഹന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചല്‍ രക്ഷിതാക്കള്‍ക്കോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha