ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ...പല നിറത്തിലും വലുപ്പത്തിലും വിലയിലുമുള്ള ക്രിസ്മസ് ട്രീകൾക്കിടയിൽ താരമായി മാറിക്കഴിഞ്ഞ ഈ സ്പെഷ്യൽ ക്രിസ്മസ്ട്രീയുടെ വിശേഷങ്ങൾ ഇതാണ് ...
ഡിസംബർ ആയതോടെ ക്രിസ്മസ് ട്രീകളും ഒരുങ്ങിക്കഴിഞ്ഞു. പല നിറത്തിലും വലുപ്പത്തിലും വിലയിലുമുള്ള ക്രിസ്മസ് ട്രീകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. എന്നാൽ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീയാണ് ഇപ്പോൾ എല്ലാവരെയും ആകർഷിക്കുന്നത്
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീ സ്പെയിനിലെ മാർബെല്ലയിലുള്ള കെംപിൻസ്കി ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത് . 15 മില്യണ്‍ ഡോളറിൽ അധികം തുക ചെലവഴിച്ച് നിർമിച്ച ക്രിസ്മസ് ട്രീയിൽ പിങ്ക്, ചുവപ്പ്, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലുള്ള വജ്രങ്ങളുണ്ട്. കൂടാതെ വിലയേറിയ ആഭരണങ്ങളും ത്രീഡിയിൽ പ്രിന്റ് ചെയ്ത പീക്കോക്ക് ചോക്ലേറ്റ്, ഒട്ടകപക്ഷിയുടെ മുട്ട, സുഗന്ധദ്രവ്യങ്ങൾ എന്നിവയെല്ലാം അണിയിച്ചൊരുക്കിയിട്ടുണ്ട്.
ഡെബി വിംഗ്ഹാം എന്ന ഫാഷൻഡിസൈനറാണ് ഈ ക്രിസ്മസ് ട്രി നിർമിച്ചത് . ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീയാണിതെന്നാണ് ഹോട്ടൽ അധികൃതർ അവകാശപ്പെടുന്നത് .ഹോട്ടലിന്റെ ലോബിയിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ കാണുവാൻ ഇവിടേക്ക് സന്ദർശക പ്രവാഹമാണ്.
https://www.facebook.com/Malayalivartha