ഛത്തീസ്ഗഡില്‍ രണ്ടു മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യ സംഘം ഏറ്റുമുട്ടലില്‍ വധിച്ചു... ഒരു എസ്ടിഎഫ് ജവാന് പരിക്ക്

ഛത്തീസ്ഗഡില്‍ രണ്ടു മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യ സംഘം ഏറ്റുമുട്ടലില്‍ വധിച്ചു. ഒരു എസ്ടിഎഫ് ജവാന് പരിക്കേറ്റു. സുക്മ ജില്ലയിലെ മോര്‍പള്ളി, ടിമാപുരം ഗ്രാമങ്ങള്‍ക്കിടയിലെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. നക്‌സലുകള്‍ക്കായുള്ള തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇതിന് ഒരു മണിക്കൂര്‍ മുന്പ് മോര്‍പള്ളിയില്‍ മാവോയിസ്റ്റുകള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
https://www.facebook.com/Malayalivartha



























