Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആര് പറയുന്നതാണ് ശരി; പൗരത്വ ബില്ലിന്റെ തനിനിറം; അറിയേണ്ടതെല്ലാം;രാജ്യത്തിന് അകത്തുനിന്നുംപുറത്തുനിന്നുമൊക്കെ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ ഇത് സെർച്ച് ചെയ്തത് പൗരത്വ ബില് എന്താണ് എന്നറിയാൻ വേണ്ടി

13 DECEMBER 2019 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

എന്താണ് പൗരത്വ ബില്?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗൂഗിൾ ട്രെൻഡിങ് റിപ്പോർട്ട് ഇതാണ്..
അതായത് രാജ്യത്തിന് അകത്തുനിന്നുംപുറത്തുനിന്നുമൊക്കെ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ ഇത് സെർച്ച് ചെയ്തത് പൗരത്വ ബില് എന്താണ് എന്നറിയാൻ വേണ്ടി..
പൗരത്വ ഭേദഗതി ബില് എത്രത്തോളം ജനമനസ്സുകളിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട് എന്ന് മനസിലാക്കാൻ ഈ റിപ്പോർട്ട് മാത്രം മതിയാകും..
ഇന്ത്യയ്ക്കു പുറത്തുനിന്നുള്ളവർ പോലും ഇന്ത്യയിൽ ഏതു രീതിയിലാണ് പൗരത്വ ബിൽ എന്നറിയാനുള്ള ഗൂഗിൾ തിരച്ചിലിന്റെ തിരക്കിലാണ്.
നമ്മുടെ രാജ്യത്ത് ഈ ബില്ലിനെ കുറിച്ചറിയാൻ ഏറ്റവും കൂടുതൽ ഗൂഗിൾ സെർച്ച് നടത്തിയത്

സംഘർഷം നടക്കുന്ന സിക്കിം, മേഘാലയ, അരുണാചൽ പ്രദേശ്, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് എന്നത് ആശങ്കയുടെ ആഴം എത്രത്തോളമാണ് എന്ന് മനസിലാക്കി തരുന്നുണ്ട്.

ഡിസംബർ ഒൻപതിനാണ് പൗരത്വ ബിൽ ഗൂഗിൾ സേർച്ചിങ് ട്രന്റിങ്ങിലേക്ക് വരുന്നത്.

എന്നാൽ ഡിസംബർ 10 രാത്രി 12.30 നാണ് പൗരത്വ ബിൽ സേർച്ചിങ് ഏറ്റവും ഉയരങ്ങളിലെത്തിയത്.

ഇതേ ദിവസം തന്നെയാണ് സോഷ്യല്‍മീഡിയകളിലും ഈ വിഷയം ഹോട് ട്രന്റിങ്ങിലേക്ക് മാറിയത്.
പ്രവാസികളും മലയാളികളും ഒക്കെ പൗരത്വ ബില്ലിന്റെ മലയാളം രേഖകൾ അന്വേഷിക്കുന്നതിൽ മുന്പന്തിയിലാണ് എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഏകദേശം പതിനെട്ടു കോടിയോളം ഫലങ്ങളാണ് What is Citizenship Bill? എന്ന ഗൂഗ്ൾ സെര്ച്ചിന്റെ റിസൾട്ട് ആയി ലഭിക്കുന്നത്.
ഒരു പ്രത്യേക വിഭാഗത്തിനോട് ..അതായത് മുസ്ലിം കമ്മ്യൂണിറ്റിയോടുള്ള വിവേചനമാണ് ഈ ബില് എന്ന ആരോപണം ഉള്ളതുകൊണ്ട്തന്നെ സാംസ്കാരിക സാമൂഹിക മേഖലകളിലെ നിരവധി പ്രമുഖരാണ് ബില്ലിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

മതത്തിന്റെ പേരിൽ സ്വന്തം രാജ്യവിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസർക്കാർ പറയുമ്പോഴും എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല എന്നതാണ് വിമര്ശനങ്ങൾ ഉയരാനുള്ള പ്രധാന കാരണം.

മുസ്ലിംഗങ്ങൾക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളിൽ അഭയം തേടാമെന്നാണ് കേന്ദ്രസർക്കാർ ഭാഷ്യം.
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രദേശങ്ങൾക്ക് ഈ ബിൽ ബാധകമാകില്ല.

അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവയാണ് ആ പ്രദേശങ്ങൾ.

1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂർവികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളു.

അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാൽ സിഎബി വ്യക്തമായും മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇസ്ലാം മത വിശ്വാസികൾ ഒഴികെയുള്ള മതവിഭാഗങ്ങൾക്ക് പരിഗണന നൽകി മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതാണ് ബിൽ. എന്നും
എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് ഇത് എന്നും വിമര്ശകര് ആരോപിക്കുന്നു.
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.
.
ഭരണാഘടനാപരമായ കാര്യങ്ങൾ മാത്രമേ നടപ്പാക്കാൻ കഴിയുകയുള്ളൂ. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഭരണാഘടനാ വിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
പ്രത്യക്ഷത്തില്‍ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും രണ്ടാണെങ്കിലും ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് വിമര്‍ശകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.
മുസ്ലിംങ്ങളായ അഭയാര്‍ത്ഥികള്‍ക്ക് യാതൊരു പരിഗണനയും ഇല്ലെന്നതാണ് ഇവിടെ ഉയരുന്ന പ്രധാന വിമര്‍ശനം.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവ മുസ്ലിംരാജ്യങ്ങളാണെന്നും അവിടെ വിവേചനം നേരിടുന്നത് ന്യൂനപക്ഷങ്ങളാണെന്നുമാണ് മുസ്ലിം വിഭാഗത്തെ മാറ്റിനിര്‍ത്തിയതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
നിലവില്‍ അസമിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്.

കിഴക്കന്‍ പാക്കിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) നിന്ന് അനിധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951 ലാണ് ആദ്യമായി അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കപ്പെട്ടത്.

1970 കളില്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റം വ്യാപകമായെന്ന് ചൂണ്ടിക്കാട്ടി ആൾ അസം സ്റ്റുഡന്റ്ഡ് യൂണിയൻ അധ്യക്ഷനായ പ്രഫുല്ല മൊഹന്തയുടെ നേതൃത്വത്തിൽ അസമില്‍ വ്യാപക പ്രക്ഷോഭം ആരംഭിച്ചു.
ഇതോടെയാണ് പൗരത്വ രജിസ്റ്റര്‍ വീണ്ടും ചർച്ചാവിഷയമായത്.
1971 മാര്‍ച്ച് 24 ന് മുമ്പ് അസമിലോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തോ താമസിച്ചിരുന്നെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖകള്‍ പൗരത്വ സ്ഥിരീകരണത്തിനായി ഹാജരാക്കാനാണ് പുതിയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഈ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന 19 ലക്ഷത്തിലധികം അസമില്‍ ഉള്ളത്.
പട്ടികയില്‍ ഉള്‍പ്പെടാത്തവരെരാജ്യത്ത് നിന്ന് പുറത്താക്കാനാണ് നീക്കം എന്നാണ് പ്രധാന ആരോപണം

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത, പ്രസിഡന്‍റിന്‍റെ മെഡല്‍ വാങ്ങിയ സൈനികന്‍ മുഹമ്മദ് സനാവുള്ളയടക്കമാണ് ഇന്ത്യൻ പൗരന്‍മാരല്ലാതായി മാറിയത് എന്നതാണ് ഈ രജിസ്റ്ററിനെതിരായി ഉയരുന്ന പ്രധാന ആക്ഷേപം.
ഈ പ്രക്രിയ രാജ്യം മുഴുവന്‍ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വിമര്ശഞങ്ങൾ നേരിടേണ്ടി വരുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ
1971 എന്ന അടിസ്ഥാന വര്‍ഷം 1951 ആക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
അതോടെ ഒരോ പൗരനും തങ്ങളുടെ മുന്‍തലമുറ 1951 ന് മുമ്പ് ഇവിടെ ജീവിച്ചിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന് മുന്നില്‍ ഹാജരാക്കേണ്ടി വരും.
അല്ലാത്ത പക്ഷം പൗരത്വം നഷ്ടപ്പെട്ട അനധികൃത കുടിയേറ്റക്കാരായി ഇവർ മാറും.

എന്നാല്‍ പരൗത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ ഹിന്ദു, ബുദ്ധ, ജൈനമതക്കാർ, ക്രിസ്ത്യാനികള്‍, സിഖ്, പാഴ്‌സി വിഭാഗങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതി ബില്‍ സുരക്ഷയൊരുക്കുമെന്നാണ് വിമര്‍ശകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമായും ചുണ്ടിക്കാണിക്കുന്നത്.
ഈ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ കുറച്ച് നാള്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുമെങ്കിലും ബില്‍ നിയമമായി മാറുന്നതോടെ 6 വര്‍ഷം കൊണ്ട് വീണ്ടും ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

എന്നാല്‍ മുസ്ലിംങ്ങളെ മാത്രം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് വിവേചനപരമെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്ശനം.
പതിറ്റാണ്ടുകൾ ജീവിച്ച രാജ്യത്ത് നിന്ന് ഒറ്റ ദിവസം കൊണ്ട് പുറത്താക്കപ്പെടുന്ന കുറെയധികം ജീവിതങ്ങൾ..!

സ്വന്തം മണ്ണിൽ നിന്ന് രാജ്യം പടിയടച്ച് പിണ്ഡം വയ്ക്കുന്ന ഇവർക്ക് സ്വന്തമെന്ന് പറയാൻ ഒരു രാജ്യമോ, പൗരത്വമോ, വിലാസമോ ഇല്ലാതായിത്തീരുന്നു...
തങ്ങളുടേതല്ലാത്ത കാരണം കൊണ്ട്, മറ്റാരോ വിധിച്ച വിധിയുടെ ഭാരം തലയിൽ പേറി എന്ത് ചെയ്യണമെന്നറിയാതെ ഒരു ജനത മുഴുവൻ പകച്ച് നിൽക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends