Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

പൊതുസ്ഥലത്ത് ചാർജ്ജ് ചെയ്‌താൽ പണി ഇങ്ങനെയും വരും ; എസ് ബി ഐ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ; പണം കാലിയാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

13 DECEMBER 2019 05:18 PM IST
മലയാളി വാര്‍ത്ത

നമ്മുടെ കയ്യിൽ ഉള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഉപയോഗിച്ച് അതിന്റെ ചാർജ്ജ് തീർന്ന്സ്വി ച്ച് ഓഫായാല്‍ എന്ത് ചെയ്യും? നിരവധി ആവശ്യങ്ങൾ നമ്മുടെ സ്മാർട്ട് ഫോൺ ഇപ്പോൾ നിർവഹിക്കുന്നുണ്ട് അല്ലേ . എന്നാൽ പൊതു സ്ഥലത്ത് വച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയാല്‍ പിന്നെയുളള ഏകമാര്‍ഗം അവിടെ തയ്യാറാക്കിയിട്ടുള്ള പൊതു ചാര്‍ജിങ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യുക എന്നതാണ്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിങ്ങളുടെ ഡാറ്റയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുഴുവനും ചോര്‍ത്തുന്ന സാഹചര്യം ഉണ്ടായാലോ ? പൊതു സ്ഥലത്തുള്ള ഈ ചാർജിങ് ഒട്ടും സുരക്ഷിതമല്ല എന്നാണ് പുറത്ത് വരുന്ന വിവരം. ഈ ചാര്‍ജിങ് ഒട്ടും സുരക്ഷിതമല്ല! ഈ കാര്യം പറയുന്നത് വേറെ ആരുമല്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖ ലാ ബാങ്കായ എസ് ബി ഐ ആണ് . ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് എസ് ബി ഐ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ് .

അനഗ്നെ ചെയ്യുമ്പോൾ മാല്‍വെയറുകള്‍ സ്മാര്‍ട്ട് ഫോണില്‍ കടന്നുകൂടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പൊതു ചാര്‍ജിങ്സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ രണ്ട് വട്ടം ആലോചിക്കണമെന്നാണ് എസ് ബി ഐ നൽകുന്ന പ്രധാനമായ മുന്നറിയിപ്പ്. ഫോണില്‍ കയറിക്കൂടുന്ന ഇത്തരം മാല്‍വെയറുകളുടെ സഹായത്തോടെ ഹാക്കര്‍മാര്‍ പാസ് വേര്‍ഡ് അടക്കമുള്ള സകല ഡാറ്റയും ചോര്‍ത്തുമെന്നും ഇത് പണാപഹരണത്തിന് ഇടയാക്കുമെന്നും ബാങ്ക് ഇടപാടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട് . മാത്രമല്ല ജൂസ് ജാക്കിങിലൂടെ അക്കൗണ്ട് വിവരങ്ങളും പണവും നഷ്ടപ്പെട്ടേക്കാമെന്നാണ് എസ് ബി ഐ പറയുന്നത്എന്താണ് ജൂസ് ജാക്കിങ്
ഒന്നിലധികം ഡാറ്റാ കണക്ഷന്‍ കേബിളുകളുള്ള ചാര്‍ജിംഗ് പോര്‍ട്ടിലൂടെ നടത്തുന്ന ഒരു തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ജൂസ് ജാക്കിങ്. യു എസ് ബി വഴിയാണ് ഇത് ചെയ്യുന്നത്. മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോ ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ കണക്ട് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്, മറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്ന് ഡാറ്റകള്‍ ചോര്‍ത്തിയോ ആകും ഇതിന്റെ പ്രവര്‍ത്തനം.

ഇത്തരം ഡാറ്റാ ചോര്‍ച്ചയില്‍ നിന്ന് സ്വയം രക്ഷപ്പെടണമെങ്കില്‍ പൊതു സ്ഥലത്തെ മൊബൈൽ ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് വേണ്ടത് എന്ന നിർദേശവും ഉയരുന്നു. മാത്രമല്ല ഇത്തരം മാൽവെയറുകൾ സ്മാർട്ട്ഫോണുകളിൽ കയറാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിൽ പൊതു സ്ഥലങ്ങളിൽ ചാർജ്ജ് ചെയ്യാൻ യുഎസ്ബി പോർട്ടുകളേക്കാൾ എസി അഡാപ്റ്റർ ഉപയോഗിക്കുന്നതാവും കൂടുതൽ നല്ലത്. എസി അഡാപ്റ്ററുകൾ ഉപയോഗിച്ച് ഉപകരണം പ്രവർത്തിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണ് സാങ്കേതിക വിദഗ്ദർ കണക്കാക്കുന്നത്. അമേരിക്കയിലാണ് ഇത്തരം സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത് എങ്കിലും ഇന്ത്യപോലൊരു രാജ്യത്തും ഇത് ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് കൂടാതെ സ്മാർട്ട്ഫോൺ പൊതു സ്ഥലത്ത് ചാർജ്ജ് ചെയ്യുമ്പോൾ ഉള്ള മറ്റൊരു സുരക്ഷാ ഓപ്ഷൻ പ്രത്യേകമായി പുറത്തിറങ്ങുന്ന ‘നോ-ഡാറ്റ ട്രാൻസ്ഫർ' യുഎസ്ബി കേബിളുകൾ ഉപയോഗിക്കുക എന്നാണ്. ഈ സ്പെഷ്യൽ ഡാറ്റാ കേബിളുകളിലൂടെ ചാർജ്ജ് ചെയ്യാൻ മാത്രമേ സാധിക്കു.

ഡാറ്റ ഫയലുകൾ ഒന്നും തന്നെ ഇവയിലൂടെ ട്രൻസ്ഫർ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ മാൽവെയറുകൾക്ക് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് പ്രവേശിക്കാനും സാധിക്കില്ല. ഈ പ്രത്യേകമായി നിർമ്മിച്ച കേബിളുകൾ‌ക്ക് യു‌എസ്ബി പോർട്ടിൽ‌ നിന്നും ട്രാൻസ്മിറ്റ് ചെയ്യുന്ന ഡാറ്റയെ തടയാനുള്ള കണക്റ്റർ‌ പിൻ‌സ് ഉണ്ട്. ഈ കണക്ടർ പിൻസ് മാൽവെയറുകളെ തടയും.ഇവ യുഎസ്ബി കേബിളിലൂടെ സ്മാർട്ട്ഫോണിലേക്ക് എത്തുന്നതിൽ നിന്ന് ഡാറ്റയെ തടയുന്നു. ഇവ പൊതു സ്ഥലത്തെ യുഎസ്ബി പോർട്ടും ഒരു വ്യക്തിയുടെ സ്മാർട്ട്ഫോണുകളും തമ്മിലൂള്ള ഡാറ്റാ കൈമാറ്റത്തെ നിയന്ത്രിക്കുന്ന സംവിധാനമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (6 minutes ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (18 minutes ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (25 minutes ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (43 minutes ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (58 minutes ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (1 hour ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (1 hour ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (1 hour ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (2 hours ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (2 hours ago)

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും; ആയിരത്തോളം പേർ ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കും  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 46 പേർ അറസ്റ്റിൽ  (2 hours ago)

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി  (2 hours ago)

പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്; മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

യൂബറില്‍ ജീവന്‍ പണയംവച്ചൊരു യാത്ര  (3 hours ago)

Malayali Vartha Recommends