ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും... ഫോര്‍ബ്‌സ് പുറത്തുവിട്ട നൂറ് പേരുടെ പട്ടികയിലാണ് നിര്‍മല ഇടംപിടിച്ചത്

ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും. ഫോര്‍ബ്‌സ് പുറത്തുവിട്ട നൂറ് പേരുടെ പട്ടികയിലാണ് നിര്‍മല ഇടംപിടിച്ചത്. ലോകത്ത് 2019ലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ 34-ാം സ്ഥാനത്താണ് നിര്‍മല.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് രണ്ടാമത്. അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയാണ് മൂന്നാം സ്ഥാനത്ത്.
"
https://www.facebook.com/Malayalivartha



























