അണിയറയില്‍ കരുക്കളുമായി മോദി സര്‍ക്കാര്‍; ലോക്സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയപ്പോള്‍ നടപ്പിലാകുന്നത് ബിജെപി രാജ്യത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്ന്

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതിവേഗം നടപ്പിലാക്കി മുന്നേറുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പാര്‍ട്ടിയുടെ പ്രകടന പത്രിക ഇത്ര പെട്ടെന്ന് നടപ്പിലാക്കിയ മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. ഏറ്റവുമൊടുവില്‍ ദേശീയ പൗരത്വ ഭേദഗതിയും നിയമമാകുന്നതോടെ മോദി-ഷാ സഖ്യം ഹാട്രിക് തികച്ചിരിക്കുകയാണ്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ രാജ്യമെമ്പാടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും ചോരപ്പുഴ ഒഴുകുമെന്നുമൊക്കെയാണ് പ്രതിപക്ഷം വാദിച്ചിരുന്നത്. എന്നാല്‍ ജമ്മു കശ്മീരില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്ന് പ്രതിപക്ഷത്തിനു പോലും വിശ്വസിക്കാനായിട്ടുണ്ടാകില്ല. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും കശ്മീരില്‍ 'കൈ'വെക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ശക്തമായ തീരുമാനങ്ങളെടുക്കാനും അവ നടപ്പിലാക്കാനും ഇച്ഛാ ശക്തിയുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് എന്നതിന് തെളിവായിരുന്നു ഇത്. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ദേശീയ പൗരത്വ ഭേദഗതി ബില്‍. രാജ്യത്തു നിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു. ലോക്സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയപ്പോള്‍ ബിജെപി രാജ്യത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നാണ് നടപ്പിലാകുന്നത്.
വര്‍ഷങ്ങളായി തീര്‍പ്പാകാതിരുന്ന അയോധ്യ കേസും സാധാരണ ഒരു കേസുപോലെ പര്യവസാനിച്ചതിനു പിന്നിലെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയാണ് വെളിവായത്. അയോധ്യ വിധി വരുമ്പോഴും രാജ്യത്ത് പരക്കെ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും സമാധാനപരമായിരുന്നു കാര്യങ്ങള്‍. അതിസങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പോലും നിസാരമായി നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് എതിരാളികള്‍ പോലും അമ്പരന്നിരിക്കണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ തുടങ്ങിയ കേസിനാണ് അടുത്തിടെ പരിസമാപ്തിയാത്. നവംബര്‍ 9നാണ് അയോധ്യ കേസില്‍ സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി രാം ലല്ലക്ക് കൈമാറണമെന്നായിരുന്നു കോടതിയുടെ വിധി. ഇതിനൊപ്പം സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ 7 മാസത്തിനുള്ളിലാണ് രാമക്ഷേത്രവും ദേശീയ പൗരത്വ രജിസ്റ്ററും ആര്‍ട്ടിക്കിള്‍ 370യും നടപ്പിലാക്കിയത് എന്നതാണ് സവിശേഷത. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന യുപിഎ സര്‍ക്കാരിന്റെ നയത്തില്‍ നിന്ന് മാറി, മുത്വലാഖ് പോലെയുള്ള നിയമങ്ങള്‍ നടപ്പിലാക്കിയ മോദി സര്‍ക്കാര്‍ രാജ്യതാത്പര്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ജനങ്ങള്‍ അത് എത്രത്തോളം വിശ്വസിക്കുന്നു എന്നതിന് തെളിവാണ് രണ്ടാമതും അധികാരത്തില്‍ എത്തുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/Malayalivartha



























