ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ആര്‍.എസ്.എസ്.ശ്രമം ഒരു കാരണവശാവും അംഗീകരിക്കാനാകില്ല; പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്; കേരളത്തിൽ ഒരു കാരണ വശാലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. കേരളത്തിൽ ഒരു കാരണ വശാലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അത് ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്ന് മഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റകെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുകായാണെന്നും അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കുന്നത്. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതിസന്ധി ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ജാതിയുടേയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള ഒരു വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.രാജ്യമാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ല. സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഒന്നും അംഗീകരിക്കുന്ന പ്രശ്‌നം ഇല്ലെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. പൗരത്വത്തിന്റെ അടിസ്ഥാനം മതമായാല്‍ ആ രാജ്യം മതരാഷ്ട്രമാകും. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതത്തിന്റെ പേരിലുള്ള പൗരത്വ നിയമത്തെ ഇല്ലാതാക്കിയെ കഴിയു എന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഇത്തരമൊരു നിയമത്തില്‍ സംസ്ഥാനത്തിന് തീരുമാനം എടുക്കാനാകുമോയെന്നാണ് ചിലരുടെ ആശങ്ക. രാജ്യത്തെ പൗരത്വനിയമം രൂപികരിക്കുന്നതും നിലനില്‍ക്കുന്നതും ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാന സര്‍ക്കാരിന് പ്രതിബദ്ധത ഭരണഘടനയോടാണ്. ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്താത്ത നടപടികളുമായി ആരുമുന്നോട്ടുവന്നാലും എതിര്‍ക്കുന്നത് ഭരണഘടനയോടുള്ള കൂറുപുലര്‍ത്തലാണ്. അര്‍എസ്‌എസിനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടയെ അംഗീകരിക്കാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ലെന്നും പിണറായി പറഞ്ഞു
ഭരണഘടനാ മുല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതവിശ്വാസം ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് പൗരത്വ നിയമം പാസാക്കിയിരിക്കുന്നത്. രാജ്യമാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























