ജാമിയ ആന്‍ഡ് അലിഗഢ്…തീവ്രവാദം; വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പാർവതി

കേന്ദ്രസര്‍ക്കിരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ശക്തമാകുകയാണ്. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി. മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ജാമിയ ആന്‍ഡ് അലിഗഢ്…തീവ്രവാദം! എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.
പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ സര്‍വകലാശാകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ജാമിയ അലിയയില്‍ പോലീസ് അക്രമണം അഴിച്ച് വിട്ടതിന്റെ പശ്ചാത്തലത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും കഴിഞ്ഞ ദിവസം പാര്‍വതി രംഗത്തുവന്നിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറി വരുന്നെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു പാര്‍വതിയുടെ അന്നത്തെ ട്വീറ്റ്. ബില്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും പാര്‍വതി ട്വിറ്ററിലൂടെ അന്ന് പ്രതികരിച്ചിരുന്നു. നടി റിമ കല്ലിങ്കലും പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തു വന്നിരുന്നു.
ഞായറാഴ്ച ജാമിയ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേര്‍ക്ക് പോലീസ് അതിക്രൂര മര്‍ദനമാണ് അഴിച്ചുവിട്ടത്. കല്ലെറിഞ്ഞ വിദ്യാര്‍ഥികള്‍ക്കുനേരേ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. സര്വകലാശാലയ്ക്കുള്ളിലേക്കു പോലീസ് വെടിവയ്ക്കുകയും ചെയ്തു. ബസുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ കത്തിച്ചു.
ഡല്‍ഹിക്ക് പിന്നാലെ തിങ്കളാഴ്ച ലഖ്‌നൗവിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ലഖ്‌നൗ നദ്‌വ കോളേജിൽ വിദ്യാര്‍ഥികള്‍ സംഘടിച്ചു. കോളേജിനുള്ളില്‍നിന്ന് പോലീസിന് നേരേ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു. കോളേജ് ക്യാമ്പസില്‍ സംഘടിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ പോലീസ് ഗേറ്റ് പൂട്ടിയിട്ടു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് തുടങ്ങിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
https://www.facebook.com/Malayalivartha



























