ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി മരുമകള്‍

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി മരുമകള്‍ ഐശ്വര്യ റായ്.
റാബ്റി ദേവി തന്നെ ഉപദ്രവിച്ചതായും മുടിക്കു പിടിച്ച് വലിച്ചതായും സുരക്ഷാ ഗാര്‍ഡിനെ ഉപയോഗിച്ച് ബലമായി 10-സര്‍ക്കില്‍ റോഡിലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നും ഐശ്വര്യ ഞായറാഴ്ച ആരോപിച്ചു.
ഇത് രണ്ടാം തവണയാണ് ഐശ്വര്യ, റാബ്റിക്കെതിരെ ആരോപണമുന്നയിക്കുന്നത്.
ഐശ്വര്യ അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് ചന്ദ്രികറോയ്-യും മാതാവ് പൂര്‍ണ്ണിമാ റോയ്-യും ഇവരുടെ വീട്ടിലെത്തി. എം.എല്‍.എ കൂടിയാണ് ചന്ദ്രിക റോയ്.
ഐശ്വര്യയുടെ പരാതിയില്‍ റാബ്റിദേവിക്കെതിരെ സച്ചിവാളയ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ദേഹോപദ്രവത്തില്‍ പരിക്കേറ്റതായി കാണിച്ച് സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് ഐശ്വര്യ.
വൈകിട്ട് വീട്ടില്‍ നിന്നും പുറത്തുവന്ന ഐശ്വര്യ തനിക്കു നേരെയുണ്ടായ അതിക്രമങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
2018-ലാണ് ലാലു പ്രസാദിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് ഐശ്വര്യയെ വിവാഹം കഴിച്ചത്. ആറുമാസത്തിനു ശേഷം നവംബറില്‍ ഭാര്യയ്ക്കെതിരെ തേജ് പ്രതാപ് വിവാഹ മോചന ഹര്‍ജി നല്‍കി. ഇത് കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

എന്നാല്‍ ഐശ്വര്യ റായിയുടെ കുടുംബം തങ്ങളുടെ രാഷ്ട്രീയ എതിരാളികളുമായി ചേര്‍ന്ന് നടത്തുന്ന തന്ത്രങ്ങളാണ് കുടുംബവഴക്കെന്നാണ് തേജിന്റെ സഹോദരന്‍ തേജശ്വി പ്രസാദ് യാദവ് പറഞ്ഞത്്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 29-ന് റാബ്റി ദേവിക്കും മകള്‍ മിസ ഭാരതിക്കുമെതിരെ ആരോപണവുമായി ഐശ്വര്യ റായ് മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. തനിക്ക് ഭക്ഷണം നല്‍കുന്നില്ലെന്നും മോശമായി പെരുമാറിയെന്നുമായിരുന്നു ആക്ഷേപം.
https://www.facebook.com/Malayalivartha



























