ഡൽഹി ജാമിഅ മില്ലിയ സർവകലാശാല അടച്ചു; വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി; ജനുവരി അഞ്ചാം തിയതി വരെയാണ് സർവകലാശാല അടച്ചിടുക

പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ജാമിഅ മില്ലിയ ഇന്നലെ സാക്ഷ്യം വഹിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് വിദ്യാർത്ഥികൾ തീരുമാനിച്ചിരുന്നത്. എന്നാൽ ക്യാമ്പസിന് പുറത്ത് തന്നെ പ്രതിഷേധ മാർച്ചിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇതെ തുടർന്ന് പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു.
പൊലീസിനെതിരെ കല്ലേറുണ്ടായെന്നും ഇതിനെ പ്രതിരോധിക്കാനാണ് പൊലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചതെന്ന് റിപ്പോർട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ജാമിഅ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമാണ് ലക്നൗവിലെ നദ്വ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്. വിദ്യാര്‍ത്ഥികളും പൊലീസും ഏറെനേരം ഏറ്റുമുട്ടി.
മുംബൈയിലും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഐഐടി മുംബൈയിലും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലും വ്യാപക പ്രതിഷേധമുണ്ടായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു
https://www.facebook.com/Malayalivartha



























