അവളുടെ ചൂണ്ടുവിരലിനു മുന്നില്‍ പോലീസ് പോലും വിരണ്ടു പിന്മാറി; പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ ദില്ലിയില്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്ന സ്ത്രീ ശബ്ദവും ചൂണ്ടുവിരലുകളും ചർച്ചയാകുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ ദില്ലിയില്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്ന ഒരു സ്ത്രീ ശബ്ദവും ചൂണ്ടുവിരലുകളും നിമിഷങ്ങള്‍ കൊണ്ടാണ് രാജ്യത്ത് കത്തിപ്പടര്‍ന്നത്. സോഷ്യൽ മീഡിയകളും മറ്റും നിമിഷ നേരം കൊണ്ട് ആ പെൺകുട്ടിയുടെ ചിത്രങ്ങളാൽ നിറഞ്ഞു. പൊലീസിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി പ്രതിരോധിക്കുന്ന ധീരയായ ആ പെണ്‍കുട്ടി ഇന്ന് രാജ്യത്ത് ചര്‍ച്ചയാവുകയാണ്.
സംഭവത്തെ കുറിച്ച് അയിഷ റന്ന പറയുന്നത് ഇങ്ങനെ;
പെണ്ണാണെന്ന് പോലും നോക്കാതെയാണ് അവർ ആക്രമിച്ചത്. പൊലീസ് ഷെഹീൻ എന്ന സുഹൃത്തിനെ കൂട്ടമായി തല്ലുന്നത് കണ്ടാണ് ഞങ്ങൾ ഒാടിയെത്തിയത്. ഇതോടെ ഞങ്ങൾ ഗോ ബാക്ക് വിളിച്ചു. എന്നാൽ വനിതാ പൊലീസ് പോലുമില്ലാത്ത ഒരു സംഘമാണ് ആക്രമിച്ചത്. അവർ പൊലീസ് ആണോ എന്ന് പോലും സംശയിക്കുന്നു. കാരണം അങ്ങനെയാണ് അവർ ഞങ്ങളെ കൈകാര്യം ചെയ്യുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കാൻ നടത്തിയ പ്രതിഷേധമാണ്. അപ്പോഴാണ് പൊലീസ് അക്രമം നടത്തിയത്. കൂട്ടമായി പ്രതിഷേധക്കാർ ഓടിവരികയാണ്. സുഹൃത്ത് ഷെഹിനെ വളഞ്ഞിട്ട് തല്ലുകയാണ്. ഇതുകണ്ടാണ് ഞങ്ങൾ ഒാടിയെത്തിയത്. പെൺകുട്ടികൾ ആയോണ്ട് പൊലീസ് ഞങ്ങളെ തല്ലില്ല എന്നാണ് കരുതിയത്. പക്ഷേ അവർ തല്ലാൻ വന്നു. ഷെഹിനെ സംരക്ഷിച്ച് ഞങ്ങൾ പെൺകുട്ടികൾ ചുറ്റും നിന്നു. എന്നിട്ടും അവർ വെറുതേ വിട്ടില്ല. ലാത്തി കൊണ്ട് കുത്തി, വലിച്ചിഴച്ചു. അവർ പൊലീസ് ആണോ എന്നും സംശയമുണ്ട്. അപ്പോൾ മീഡിയ വന്നത് കൊണ്ടാണ് അവർ പിൻമാറിയത്. അല്ലെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമോ എന്നും സംശയമാണ്. ഇൗ ബസ് കത്തിയത് പോലും പൊലീസ് സംരക്ഷണമുള്ള സ്ഥലത്താണ്. യുദ്ധത്തിന്റെ സാഹചര്യമായിരുന്നു ഇന്നലെ എന്നും’ അയിഷ പറയുന്നു.
ഇതിനോടകം താനെന്ന ഈ കുട്ടി മലയാളി ആണെന്ന് ചൂണ്ടിക്കാട്ടി നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പും വൈറലാകുകയാണ്.
കുറിപ്പ് ഇങ്ങനെ;
ഒത്തിരിപ്പേര്‍ പറഞ്ഞു.. അവളൊരു മലയാളിപ്പെണ്ണാണെന്ന്..അയിഷ…അഭിമാനമാണ്
ഒരു വശത്തുനിന്ന് തലയിലെ ഹെല്‍മെറ്റിന്റേയും കയ്യിലെ ലാത്തിയുടെയും ഒപ്പമുള്ളവരുടെയും ബലം കാട്ടുന്ന ഡല്‍ഹി പൊലീസ്. മറു വശത്തുനിന്ന് ചുവന്നയുടുപ്പിട്ട, ഹെല്‍മെറ്റ് വച്ച്, കയ്യിലെ വടികൊണ്ട് നിലത്ത് വീണു കിടക്കുന്നയാളെ ആഞ്ഞടിക്കുന്നയാള്‍. അവരുടെയിടയില്‍ നിന്ന് സ്വന്തം കയ്യിലെ ചൂണ്ടുവിരല്‍ മാത്രം ആയുധമായുള്ളൂവെന്ന് അറിയുമെങ്കിലും ' എന്റെ കൂട്ടുകാരെ തൊടുന്നോടാ ' എന്ന് അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തിനിന്ന് ചോദിക്കുന്നവള്‍. ഏത് ദേശമായാലെന്ത് ഭാഷയായാലെന്ത്? ആ ചൂണ്ടുവിരലിനു മുന്നില്‍ അവര്‍ക്ക് ചൂളി പിന്മാറേണ്ടിവരുന്നുണ്ട്. അവളൊരു പ്രതീകമാണ്… എത്ര വലിയ അധികാര ഹുങ്കിനും നിവര്‍ന്നുനില്‍ക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരല്‍ മാത്രം മതി മറുപടി നല്‍കാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം. ഇനിയുമുണ്ട് ആളുകള്‍..
മുഖം നിറയെ ചോരയുമായി നില്‍ക്കുമ്ബൊഴും പ്രശ്‌നമില്ലെടായെന്ന് പറഞ്ഞ ഷഹീനും, എല്ലാ പ്രശ്‌നങ്ങളുമൊഴിഞ്ഞിട്ട് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ അമ്മയും, ത്യാഗങ്ങള്‍ വെറുതെയാവില്ലെന്ന് ധൈര്യം കൊടുത്ത അച്ഛനും, പേടിയുണ്ടോയെന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ്. എന്നാലും പേടിക്കുന്നവരുണ്ടാവും.. സ്വഭാവികമാണത്. ഉറക്കെയൊന്ന് വിളിച്ചാല്‍ ഓടിയെത്താനുള്ള ദൂരത്തില്‍ ഒരായിരം പേരുണ്ടെന്ന് കണ്ടാല്‍, തിരിച്ചൊരു മറുപടിയെത്തിയാല്‍, ഒന്ന് ചേര്‍ത്തുനിര്‍ത്തിയാല്‍ തീരാനുള്ള പേടികള്‍.നമ്മള്‍ തോറ്റുപോവില്ലെന്നുറപ്പിക്കുന്നത് അതുകൊണ്ടാണ്. ചേര്‍ത്തുനിര്‍ത്തുക. ഒരാളെയും വിട്ടുപോവാതെ.. എന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha



























