ഉന്നാവ് കേസിലെ വിധി: കുല്‍ദീപ് സെംഗാര്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു

മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാര്‍, ഉന്നാവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റക്കാരന്‍ തന്നെ എന്ന് കോടതി. തീസ്ഹസാരിയിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പത്തൊമ്പതിന് ശിക്ഷ പ്രഖ്യാപിക്കും.
കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോകല്‍ (363),തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍ (366) , ബലാത്സംഗം, പോക്‌സോ എന്നി വകുപ്പുകളനുസരിച്ചാണ് കുറ്റപത്രം.
കുറ്റക്കാരന്‍ തന്നെ എന്ന വിധി കേട്ട് കോടതി മുറിയില്‍ കുല്‍ദീപ് സെംഗാര്‍ പൊട്ടിക്കരഞ്ഞു. ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്ന വിധി വന്നതോടെ എംഎല്‍എ സ്ഥാനവും കുല്‍ദീപ് സെംഗാറിന് നഷ്ടമായി.
കുറ്റപത്രം വൈകിയതില്‍ കടുത്ത വിമര്‍ശനമാണ് സിബിഐക്കെതിരെ കോടതി നടക്കിയത്. എന്നാല്‍ കൂട്ടുപത്രി ശശി സിംഗിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിടുകയും ചെയ്തു.
എംഎല്‍എയായിരിക്കെ 2017-ല്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുല്‍ദീപ് സെംഗാര്‍ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് കേസ്.
https://www.facebook.com/Malayalivartha



























