ആ ലൈക് അബദ്ധത്തിൽ സംഭവിച്ചത്: ജാമിയ പ്രക്ഷോപകരെ വിമർശിച്ചു നടൻ അക്ഷയ് കുമാർ

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനു പിന്തുണയുമായി പല സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. എന്നാൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ വ്യത്യസ്തമായാണ് ഈ കാര്യത്തിൽ പ്രതികരിച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ രീതികളോട് തനിക്കു യോജിപ്പില്ലെന്നാണ് തരാം പ്രതികരിച്ചത്. വിദ്യാര്‍ഥികളുടെ സമരത്തെക്കുറിച്ചുള്ള ഒരു പോസ്റ്റിനുതാഴെ ട്വിറ്ററിൽ താന്‍ ലൈക്ക് ചെയ്തത് അബദ്ധത്തിലാണെന്നും ഇത് മനസിലായയുടന്‍ തിരുത്തിയെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
"ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ട്വീറ്റിന് ലൈക്ക് ചെയ്തതിനെക്കുറിച്ച്, അത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാവും അത് മനസിലാക്കിയപ്പോള്‍ പെട്ടെന്നുതന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ല', അക്ഷയ് കുമാര്‍ തന്റെ ട്വീറ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha



























