മോദി കണ്ട ആ സ്വപ്‌നം സ്റ്റാലിൻ തിരിച്ചറിഞ്ഞു .....പൗരത്വ ഭേദഗതി നിയമം ?

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം ഇന്ത്യയിൽ ആളിപടരുമ്പോൾ , സ്റ്റാലിന്റെ നിലപാട് ശ്രദ്ധനേടുകയാണ്, സാമ്പത്തിക മാന്ദ്യം, രൂക്ഷമായ തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള മോദിയുടെ സ്വപ്‌നം കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടു മറയ്ക്കുന്നു വെന്നാണ് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പറയുന്നത് .
അഭയം തേടിയെത്തുന്ന എല്ലാവർക്കും പൗരത്വം നൽകുന്നുവെങ്കിൽ ഡിഎംകെ അതിനെ പൂർണ മനസ്സോടെ സ്വാഗതം ചെയ്യും. എന്നാൽ, മുസ്‌ലിംകളെ മാറ്റി നിർത്തിയാണു ഇപ്പോൾ കേന്ദ്രം നിയമം പാസാക്കിയിരിക്കുന്നത്. ഇതു ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവും വിഭജിച്ചു ഭരിക്കുകയെന്ന നയത്തിന്റെ പ്രത്യക്ഷ ഉദാഹരണവുമാണ്.
പൗരത്വം നൽകുന്നതിനു മാനദണ്ഡമായി മതം ഉപയോഗിക്കുന്നതിനെ ശക്തമായി എതിർക്കും. നിയമത്തിനെതിരെ എല്ലാ മാർഗമുപയോഗിച്ചും ഡിഎംകെ പ്രതിഷേധിക്കും. തമിഴ്നാടിനും തമിഴർക്കുമെതിരെ ഏതെങ്കിലുമൊരു രീതിയിൽ വെല്ലുവിളിയുണ്ടാകുമ്പോൾ ഡിഎംകെയ്ക്കു നിശബ്ദരായിരിക്കാനാവില്ലെന്നു സ്റ്റാലിൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























