വിഭാഗീയതയും അക്രമവും സൃഷ്ടിച്ച് സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

വിഭാഗീയതയും അക്രമവും സൃഷ്ടിച്ച് സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സാമുദായിക സംഘര്‍ഷവും അസ്ഥിരതയും പരത്തുകയാണ് ബി.ജെ.പി സര്‍ക്കാറെന്ന് സോണിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സമാധാനം, സൗഹാര്‍ദം, ഭരണഘടന സംരക്ഷണം, മെച്ചപ്പെട്ട ഭരണം എന്നിവ ഒരു സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്.
എന്നാല്‍, സ്വജനങ്ങളെ വിദ്വേഷ മനോഭാവത്തിലേക്ക് തള്ളിവിടുകയും യുവാക്കളുടെ ഭാവി അനിശ്ചിതത്തിലാക്കുകയുമാണ് ചെയ്യുന്നത്. അസമും ത്രിപുരയും മേഘാലയവും കത്തുകയാണ്. രാജ്യമെമ്പാടും വിദ്യാര്‍ഥികള്‍ സമരപാതയില്‍. സമരം ചെയ്യുന്നവരെ ഭീകരരും മാവോവാദികളുമാക്കി ചിത്രീകരിക്കുകയാണ് സര്‍ക്കാര്‍. ഭരണത്തില്‍ മോദി-അമിത് ഷാമാര്‍ പരാജയപ്പെട്ടിരിക്കുന്നു. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. യുവശക്തി ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് മാറ്റത്തിന്റെ തിരമാല സൃഷ്ടിക്കുമെന്ന് സോണിയ പറഞ്ഞു.
https://www.facebook.com/Malayalivartha



























