നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ജവാന്‍ വീരമൃത്യു വരിച്ചു... ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ജവാന്‍ വീരമൃത്യു വരിച്ചു. ബന്ദിപോറ ജില്ലയിലെ ഗുരേസ് സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. തിങ്കളാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജവാന്‍ മരിക്കുകയായിരുന്നു.
കഴിഞ്ഞാഴ്ച പൂഞ്ച്, ബരാമുള്ള, കത്വ ജില്ലകളിലും പാക് സൈന്യം വെടിവെയ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ആക്രമണങ്ങളില്‍ രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























