പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു: 'ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരെ' ഹാഷ്ടാഗ് ക്യാംപെയ്ന്‍; ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരെ എന്ന ഹാഷ് ടാഗോടെ നിരവധിപേരാണ് നിയമത്തിനെതിരെയും കേന്ദ്ര സര്‍ക്കാറിനെതിരെയും ട്വീറ്റ് ചെയ്തിരിക്കുന്നത്;ഇതിനോടകം ട്വീറ്റുകള്‍ ട്വിറ്ററില്‍ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു

പൗരത്വ ബില്ലിന്റെ പേരിൽ തെരുവുകൾ കലാപ ഭൂമിയാകുമ്പോൾ പുതിയ തീരുമാനത്തിനെതിരെ ഹിന്ദുക്കൾ തന്നെ രംഗത്തെത്തിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ സജീവമാണ്. വസ്ത്രം കണ്ടാൽ കലാപകാരികളെ തിരിച്ചറിയാൻ സാധിക്കും എന്ന മോദിയുടെ പ്രസ്താവനയോടും കടുത്ത വിമര്ശനമാണ്‌ഹിന്ദു മത വിശ്വാസികളുടെ ഭാഗത്തു നിന്നും ഉയരുന്നത്.
ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരെ (#Hindus Against CAB ) എന്ന ഹാഷ് ടാഗോടെ നിരവധിപേരാണ് നിയമത്തിനെതിരെയും കേന്ദ്ര സര്‍ക്കാറിനെതിരെയും ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതിനോടകം ട്വീറ്റുകള്‍ ട്വിറ്ററില്‍ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു.
പർദ്ദ ധരിച്ചും തലയിൽ തട്ടമിട്ടും നിരവധിഹിന്ദു യുവതികളും സ്ത്രീകളും തങ്ങളുടെ ഫോട്ടോകൾ ഫേസ്ബുക് ,ട്വിറ്റർ,ഇൻസ് റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
ബി.ജെ.പി ഇന്ത്യയെ കത്തിക്കുകയാണെന്നും ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരാണെന്നും ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി നേതാവുമായ തേജശ്വി യാദവ് ട്വീറ്റ് ചെയ്തു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഇന്ത്യയില്‍ വിലപോകില്ലെന്നും സ്വാതന്ത്ര സമരത്തിനു വേണ്ടി ഒരുമിച്ചാണ് പോരാടിയതെന്നും നിയമത്തിനെതിരെയും ഒറ്റക്കെട്ടായിരിക്കുമെന്നും ട്വീറ്റുകളില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടേയും വിവിധ രാഷ്ട്രീയ മുന്നണികളുടേയും മറ്റ് സംഘടനകളുടേയും നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത് സുകുമാരന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോബോബന്‍, പാര്‍വതി തിരുവോത്ത്, ലിജോജോസ് പെല്ലിശ്ശേരി, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ യുവ താരങ്ങളെല്ലാം പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തി.
വിപ്ലവം നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത്’ എന്ന ക്യാപ്ഷനോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം. റൈസ് എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജ് പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രതിഷേധത്തിനിടെ റെന്ന എന്ന വിദ്യാര്‍ത്ഥി പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്ക് വെച്ചായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, അമലാപോള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ചത്.
അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്നായിരുന്നു ടൊവീനോയുടെ പ്രതികരണം.
ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാമി ലൂടെയായിരുന്നു നടന്റെ പ്രതികരണം. ദല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവിനോ പങ്ക് വെച്ചു.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇന്ത്യ ടുഡെ യുടെ വാര്‍ത്തയോടൊപ്പം ‘പിന്തുണ’ എന്ന് എഴുതി ഷെയര്‍ ചെയ്യുകയായിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി വന്ന പ്രതികരണം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.
എന്തുതന്നെയായാലും പൗരത്വബിൽ സമ്മിശ്ര പ്രതികരണത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. പ്രതിഷേധങ്ങൾ വര്ധിക്കുന്നതല്ലാതെ കുറയുന്നില്ല. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വകലാശാലകളിലും വിവിധ രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം കത്തിപ്പടരുകയാണ്.
https://www.facebook.com/Malayalivartha



























