പൗരത്വഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ തീരുവെന്ന് ബഹുജന്‍ സമാജ്‌വാദി അധ്യക്ഷ മായാവതി; ഭരണഘടനാ വിരുദ്ധമായി ഇത്തരമൊരു നിയമത്തില്‍ നിന്നും പിന്തിരിയാന്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുകയാണെന്നും മായാവതി

അല്ലാത്ത പക്ഷം ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തുണ്ടായ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുമെന്നും മായാവതി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു ഞായറാഴ്ച രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ ക്യാംപസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എത്തിയിരുന്നു.
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്സിറ്റിയിലേയും അലിഗഡ് യൂണിവേഴ്സിറ്റിയിലേക്കും ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാൻ തന്ത്രപരമായ നീക്കവുമായി കേന്ദ്രവും രംഗത്തെത്തി . ആവശ്യമുണ്ടെങ്കിൽ നിയമത്തിൽ നേരിയ മാറ്റം വരുത്താൻ തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു റാലിയിൽ പങ്കെടുത്താണ് ഷാ ഇത് പറഞ്ഞത്.ക്രിസ്മസിന് ശേഷം സമാധാനപൂർവം കാര്യം ചർച്ച ചെയ്യാമെന്നും പൗരത്വ ഭേദഗതി നിയമത്തെ ആരും ഭയക്കേണ്ടതി ല്ലെന്നുമാണ് അമിത് ഷായുടെ നിലപാട് .
നേരത്തെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ അസമിന്റെ വികാരം പ്രധാനമന്ത്രിയെ അറിയിക്കാൻ സംസ്ഥാനത്തെ ബിജെപി സർക്കാരും തീരുമാനിച്ചിരുന്നു. വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമിയ അലുംനി അസോസിയേഷനും രണ്ട് വിദ്യാർഥികളും നൽകിയ മൂന്ന് ഹർജികൾ ആണ് കോടതിയുടെ മുൻപാകെ എത്തുക. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കും.
സർവകലാശാലാ അധികൃതരുടെ അനുമതി ഇല്ലാതെ ക്യാംപസിനകത്ത് പൊലീസ് അതിക്രമിച്ചു കടന്ന് വിദ്യാർഥികളെ ക്രൂരമായി മർദിച്ചെന്നാണ് ഹർജികളിൽ ആരോപിക്കുന്നത്. ഇതിൽ സ്വാതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം, പരുക്കേറ്റ വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജികളിൽ ഉന്നയിക്കുന്നത്. ഹർജികളിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസിന് മുൻപാകെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് ഹർജികൾ പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























