പൊലീസ് കസ്റ്റഡിയില്‍ വെച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു, നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം; കസ്റ്റഡിയില്‍വെച്ച് പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും വിദ്യാര്‍ത്ഥികള്‍

ഞങ്ങളെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു, നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു;പറയുന്നത് ജാമിയ കോളേജിലെ വിദ്യാർഥികൾ. പൗരത്വ ബില്ലിനെതിരെ യുള്ള പ്രതിഷേധം തെരുവുകളിൽ ശക്തമാക്കിയ വിദ്യാർഥിസമൂഹത്തിന് നേരെയുള്ള നര നായാട്ടിനായിരുന്നു കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യംവഹിച്ചത്. ക്രൂരമായ വേട്ടയാടലുകൾ ആയിരുന്നു തങ്ങൾക്കു നേരെ ഉണ്ടായിരുന്നത് എന്നായിരുന്നു വിദ്യാർഥികൾ ആരോപിച്ചത്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. കസ്റ്റഡിയില്‍വെച്ച് പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് ശരീരത്തില്‍ മൂന്ന് പൊട്ടലുകളുണ്ട്. മറ്റുള്ളവര്‍ക്കും ശരീരത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട് എന്നു വിദ്യാര്‍ഥികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരോപിച്ചു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു ഞായറാഴ്ച രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ ക്യാംപസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എത്തിയിരുന്നു.
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്‌സിറ്റിയിലേയും അലിഗഡ് യൂണിവേഴ്‌സിറ്റിയിലേക്കും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.
പൊലീസ് അതിക്രമത്തിനിടെയുണ്ടായ സംഭവങ്ങള്‍ വെളിപ്പെടുത്തി ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനും മുന്‍ സൈനികനുമായ മുഹമ്മദ് ഇര്‍ഷാദ് ഖാന്നും രംഗത്തെത്തിയിരുന്നു.
ഇന്ത്യാ ടുഡെയോടായിരുന്നു ഇര്‍ഷാദിന്റെ വെളിപ്പെടുത്തല്‍. പൊലീസ് ക്യാംപസിലേക്ക് ഇരച്ചുകയറുമ്പോള്‍ ഗേറ്റില്‍ താനുണ്ടായിരുന്നെന്നും ഇവര്‍ ക്യാംപസിന് പുറമെ സമീപത്തെ പള്ളിയിലും പ്രവേശിച്ചെന്നും ഇര്‍ഷാദ് പറഞ്ഞു. ‘അവിടെ ഇമാം ഉണ്ടായിരുന്നു. പൊലീസ് പള്ളിയില്‍ പ്രവേശിക്കരുതെന്നും ഇമാമിനെ വെറുതെ വിടണമെന്നും ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു’, എന്നും ഇര്‍ഷാദ് പറയുന്നു.
അതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. ജാമിഅ മില്ലിയ കേന്ദ്ര സര്‍രവ്വകലാശാലയിലും അലിഗഡ് മുസ് ലീം സര്‍വ്വകലാശാലയയിലേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന പൊലീസ് അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകീട്ട് നാലരയ്ക്കാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ല. അതിനാല്‍ രാഷ്ട്രപതി ഇടപെടണം, ഭേദഗതി ബില്‍ റദ്ദാക്കാന്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്.
പൗരത്വ നിയമം റദ്ദാക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം സംയുക്തമായി രാജ്യവ്യാപക പ്രതിഷേധത്തിനും ഒരുങ്ങുന്നുണ്ട്.
https://www.facebook.com/Malayalivartha



























