വെടിയേറ്റത് മൂന്ന് വിദ്യാർത്ഥികൾക്ക് ; ജാമിഅ മില്ലിയ്യയില്‍ തങ്ങള്‍ അതിക്രമം നടത്തിയില്ലെന്നും വെടിവച്ചില്ലെന്നുമുള്ള പോലിസിന്റെ അവകാശവാദം കള്ളമാണെന്ന് റിപ്പോർട്ട്; പരിക്കുകളോടെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സാ രേഖകള്‍ പുറത്ത്

പോലിസിന്റെ വാദങ്ങള്‍ പൊളിയുന്നു. ജാമിഅ മില്ലിയ്യയില്‍ തങ്ങള്‍ അതിക്രമം നടത്തിയില്ലെന്നും വെടിവച്ചില്ലെന്നുമുള്ള പോലിസിന്റെ അവകാശവാദം കള്ളമാണെന്ന് റിപ്പോർട്ട്. പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് വെടിവെച്ചതായുള്ള സംശയം ബലപ്പെടുകയാണ്. പരിക്കുകളോടെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സാ രേഖകള്‍ പുറത്തുവന്നു. ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് തമീനിന്റെ കാലിലുള്ള പരിക്ക് വെടിയേറ്റാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. അതേസമയം, വെടിവെച്ചിട്ടില്ലെന്നും ടിയര്‍ ഗ്യാസ് ഷെല്‍ കൊണ്ടുള്ള പരിക്കാണെന്നുമാണ് പോലീസ് നിലപാട്.
മുഹമ്മദ് തമീമിന്റെ ഇടത്തെ കാലില്‍ വെടിയേറ്റതിന്റെ പരിക്കുകളാണ് ഉള്ളതെന്നാണ് വിദ്യാര്‍ഥിയുടെ ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കാലില്‍നിന്ന് ഒരു 'അന്യവസ്തു' നീക്കംചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ മുഹമ്മദ് തമീമിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റു രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും ഇവരുടെ നില ഗുരുതരമല്ലെന്നുമാണ് സൂചന.
കാമ്പസിനകത്ത് പ്രവേശിച്ച് പോലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിച്ച പോലീസ് ലൈബ്രറി, മെസ്സ് ഹാള്‍, ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായതെന്ന് ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ ഇതിന് കൃത്യമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇത് ശരിയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്തുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വിദ്യാര്‍ഥികളല്ലെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
സമരത്തില്‍ പങ്കെടുത്ത ജാമിയാ മിലിയയിലെ വിദ്യാര്‍ത്ഥികളല്ല അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമരത്തിനിടെ നുഴഞ്ഞ് കയറിയ ചില തദ്ദേശവാസികളായ ആളുകളാണ് സമരത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയത്. സമാധാനപരമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം പെട്ടെന്നാണ് സംഘര്‍ഷത്തിലേക്ക് വഴി മാറിയത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അക്രമസംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ വിദ്യാര്‍ഥികളും അധ്യാപകരും സമാധാനപരമായി നടത്തിയ മാര്‍ച്ചിലേക്ക് ഒരു വിഭാഗം ആളുകള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിചാര്‍ജ്ജിലും വെടിവെപ്പിലും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥിയായ മൂഹമ്മദ് തമീന് പരുക്കേറ്റത് വെടിവെപ്പിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്്തമാക്കി. സാമൂഹ്യവിരുദ്ധര്‍ സമരത്തിലേക്ക് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതാണെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.
https://www.facebook.com/Malayalivartha



























