പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത്തില്‍ ഇടപെടാതെ സുപ്രീംകോടതി...

ഇത് വിചാരണ കോടതിയല്ല. ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നതായും ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത്തില്‍ ഇടപെടാതെ സുപ്രീംകോടതി. രാജ്യത്ത് എല്ലായിടത്തും നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ഇടപെടാനാകില്ല. ഇത് വിചാരണ കോടതിയല്ല. ആദ്യം ഹൈക്കോടതികളെയാണ് സമീപിക്കേണ്ടതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
രാജ്യവ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ച് എന്‍ഐഎ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. അക്രമത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അടിയന്തരമായി ഇടപെടില്ലെന്നറിയിച്ച കോടതി ഹര്‍ജി തള്ളിക്കളഞ്ഞതുമില്ല. ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























