ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ കനിമൊഴിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി

ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ കനിമൊഴിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി. ദേശീയ പൗരത്വ നിയമത്തിനെതിരെതമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ റാലിയുമായി ദ്രാവഡി മുന്നേറ്റ കഴകം. ഡി.എം.കെ നേതാവും തൂത്തുകുടി എം.പിയുമായ കനിമൊഴിയുടെ നേതൃത്വത്തിലാണ് ചെന്നൈയിലും ചെപോക്കിലും പ്രതിഷേധ റാലികള്‍ നടന്നത്.
ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമങ്ങള്‍ ഡി.എം.കെ അംഗീകരിക്കില്ലെന്ന് ചെന്നൈയില്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന റാലിയില്‍ കനിമൊഴി പറഞ്ഞു. നിയമഭേദഗതിയില്‍ ശ്രീലങ്കന്‍ തമിഴ് വംശജരെ ഉള്‍പ്പെടുത്താതിരുന്നത് വിവേചനമാണ്. മതത്തിന്റെ പേരില്‍ നിയമത്തിലുള്ള വേര്‍തിരിവുകള്‍ അംഗീകരിക്കാനാവില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ സംസ്ഥാനത്തെ ഭരണകക്ഷി എ.ഐ.എ.ഡി.എം.കെ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും അവര്‍ വിമര്‍ശിച്ചു.
"
https://www.facebook.com/Malayalivartha



























