പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാല്‍ സമീപഭാവിയില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കും... പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാല്‍ സമീപഭാവിയില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. ഭരണഘടനാവിരുദ്ധമായ ഈ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം ഇത് ഭാവിയില്‍ വലിയപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
കോണ്‍ഗ്രസ് മുന്‍പ് ചെയ്തതുപോലെ അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷം ഉണ്ടാക്കരുതെന്നും മായാവതി മുന്നറിയിപ്പ് നല്‍കി. പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരിട്ട് കാണാന്‍ പാര്‍ലമന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചതായും മായാവതി പറഞ്ഞു.
"
https://www.facebook.com/Malayalivartha



























