പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ... പാകിസ്താന്‍ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. പാകിസ്താന്‍ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പടെയുള്ള കേസുകളിലാണ് ശിക്ഷ. രാജ്യദ്രോഹക്കുറ്റമാണ് മുഷ്റഫിന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. നിലവില്‍ മുഷ്റഫ് ദുബായില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍.
1999 മുതല്‍ 2008 വരെ പാകിസ്താനില്‍ ഏകാധിപത്യ ഭരണം നയിക്കുകയായിരുന്നു ജനറല്‍ പര്‍വേസ് മുഷ്റഫ്. പട്ടാള അട്ടിമറിയിലൂടെയാണ് മുഷ്റഫ് ഭരണം പിടിച്ചത്.
L
https://www.facebook.com/Malayalivartha



























