സര്‍ക്കാര്‍ ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരുന്ധതി റോയ്

പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും പ്രതികരണവുമായി നിരവധിസാമൂഹിക-സാംസ്‌കാരിക പ്രവർത്തകരാണ് രംഗ ത്തെത്തിയിട്ടുള്ളത്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന രൂക്ഷമായ വിമർശനമാണ് നൊബേല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്.പങ്കു വെച്ചത്. ഔദ്യോഗികമായി അവര്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
‘മൂന്നുവര്‍ഷം മുന്‍പ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നോട്ടുനിരോധനം എന്ന നയം നമുക്കു മേല്‍ ചുമത്തപ്പെട്ടതിന്റെ ഫലമായി നമ്മള്‍ ബാങ്കുകള്‍ക്കു പുറത്ത് വിനീതവിധേയരായി വരി നിന്നു.
ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും നമ്മുടെ ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനും കാല്‍ച്ചുവട്ടിലെ ഭൂമി പിളര്‍ത്താനും തയ്യാറെടുക്കുകയാണ്. 1935-ല്‍ നാസി ഭരണകാലത്തു നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളുടെ ഫലത്തെ ഓര്‍മിപ്പിക്കും വിധം വിനീത വിധേയരായി നമ്മള്‍ ഒരിക്കല്‍ക്കൂടി വരിനില്‍ക്കാന്‍ പോകുകയാണോ?
അങ്ങനെ നമ്മള്‍ ചെയ്യുകയാണെങ്കില്‍, ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സ്വാതന്ത്ര്യാനന്തരം നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്’, അവര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വിദ്യാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും അടക്കുന്ന ജനത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ നിയമത്തിനെതിരെ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു
അതിനിടെ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണു രാജ്യത്തുടനീളം ഉയര്‍ന്നത്. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഇതിനെതിരെ പ്രതിഷേധം തീര്‍ത്തുകഴിഞ്ഞു.
അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അഭയമായി ഡല്‍ഹി കേരള ഹൗസ്. ജാമിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കേരളത്തിലടക്കം വലിയ പ്രതിഷേധപരിപാടികള്‍ നടന്നിരുന്നു. ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമം നടപ്പാക്കാന്‍ സൗകര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ അക്രമത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് കേരളാ ഹൗസില്‍ താമസമൊരുക്കിയത്.
അതോടൊപ്പം ,പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും രംഗത്ത്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’, എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.
നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം കുറിച്ചത്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തെ ഇന്നലെയും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുകയാണ്.. ജാമിഅ മില്ലിയ കേന്ദ്ര സര്‍രവ്വകലാശാലയിലും അലിഗഡ് മുസ് ലീം സര്‍വ്വകലാശാലയയിലേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന പൊലീസ് അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകീട്ട് നാലരയ്ക്കാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ല. അതിനാല്‍ രാഷ്ട്രപതി ഇടപെടണം, ഭേദഗതി ബില്‍ റദ്ദാക്കാന്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha



























