പൗരത്വ നിയമ ഭേദഗതിക്കെതിരെ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചവർ നേരിടേണ്ടി വരിക കടുത്ത ശിക്ഷ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചവർ നേരിടേണ്ടി വരിക കടുത്ത ശിക്ഷ. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലടക്കം ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും ഉപരോധിക്കുകയുണ്ടായി.
എന്നാൽ, പ്രതിഷേധത്തിന്റെ ഭാഗമായി ട്രെയിനു മുകളിൽ കയറിയതും ട്രെയിൻ തടഞ്ഞതും റെയിൽ സുരക്ഷ സേന(ആർപിഎഫ്) വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. സിആർപിഎഫ് ആക്ട് പ്രകാരം ഇത്തരം നടപടിക്ക് ലഭിക്കാവുന്ന ശിക്ഷ ഇവയാണ്.
അതിക്രമിച്ച് സ്‌റ്റേഷനുള്ളിൽ കയറിയതിന് ആക്ട് പ്രകാരം ആറ് മാസം തടവും 1000 പിഴയുമാണ് ശിക്ഷ. പ്ലാറ്റ്‌ഫോമിൽ മുദ്രാവാക്യം വിളിച്ച് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കിയതിന് റെയിൽവേ ആക്ട് 145 ബി വ്യവസ്ഥ ചെയ്യുന്നത്, ആറ് മാസം തടവും 100 രൂപ പിഴയുമാണ്. റെയിൽവേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ ആക്ട് 146 പ്രകാരം 5000 രൂപ പിഴയുമാണ് കിട്ടാവുന്ന ശിക്ഷ. ട്രെയിൻ തടഞ്ഞതിന് ആക്ട് 174 എ അനുസരിച്ച് രണ്ട് വർഷം തടവും 2000 രൂപവരെ പിഴയും ലഭിക്കാം.
https://www.facebook.com/Malayalivartha



























