ഡൽഹിയിൽ വീണ്ടും സംഘർഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ഡൽഹിയിൽ വീണ്ടും സംഘർഷം. ജാദവ്പുരിലാണ് സംഘർഷമുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാദവ്പുരിലേക്ക് ഒരു വിഭാഗം നടത്തിയ മാർച്ച് അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേർക്ക് പരുക്കേറ്റതായാണ് സൂചന.
ശ്രീലംപുരിൽ നിന്ന് ജാദവ്പുരിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ജാദവ്പുരിലെത്തിയപ്പോൾ പൊലീസുകാർ മാർച്ച് തടഞ്ഞു. ഇത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. വാഹനങ്ങൾക്ക് നേരെ പ്രതിഷേധക്കാർ അതിക്രമം അഴിച്ചുവിട്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നാണ് വിവരം
https://www.facebook.com/Malayalivartha



























