ഡൽഹിയിൽ വീണ്ടും സംഘര്‍ഷം; കല്ലേറ്, കണ്ണീര്‍വാതകപ്രയോഗം; നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്ക്; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അഞ്ചു മെട്രോ സ്‌റ്റേഷനുകള്‍ പൂട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേരെ പൊലീസ് അതിക്രമം. പൊലീസ് നടത്തിയ കല്ലേറിലും കണ്ണീര്‍വാതകപ്രയോഗത്തിലും നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അഞ്ചു മെട്രോ സ്‌റ്റേഷനുകള്‍ പൂട്ടി.
ഉച്ചയ്ക്ക് കിഴക്കന്‍ ദില്ലിയിലെ സീലാംപൂരിലാണ് പ്രക്ഷോഭം തുടങ്ങിയത്. പ്രദേശവാസികള്‍ അടങ്ങിയ വന്‍ ജനക്കൂട്ടം തെരുവിലിറങ്ങി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിനിടെ സമരക്കാര്‍ പോലീസ് പിക്കറ്റിന് തീവച്ചു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ സമരക്കാര്‍ക്കും പരിക്കേറ്റു. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പിന്നീട് കൈവിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന മേഖലയാണ് സീലാംപൂര്‍. ജനങ്ങള്‍ പോലീസിന് നേരെ കല്ലെറിയുന്നതും പിന്തിരിഞ്ഞോടുന്നതും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. പലയിടങ്ങളിലായി തീ ഉയരുന്നുണ്ട്. അന്തരീക്ഷം പലയിടത്തും പുകയില്‍ മുങ്ങി.
https://www.facebook.com/Malayalivartha



























