ആ വെല്ലുവിളി ശബ്‌ദം ഇങ്ങനെ ...'' ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് നോക്ക് ''...!

നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഒരു നിയമം ..അതാണ് പൗരത്വ ഭേദഗതി എന്ന് പറഞ്ഞാൽ ഒരുപക്ഷെ തെറ്റില്ല . രാജ്യമൊട്ടാകെ അത്കൊണ്ട് തന്നെ പ്രതിഷേധം അലയടിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതയ്ക്ക് കേന്ദ്രത്തോട് ഒരു മുന്നറിയിപ്പനാണ് നൽകാനുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വമ്പന്‍ റാലി സംഘടിപ്പിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്ത് എത്തിക്കഴിഞ്ഞു . തന്റെ സര്‍ക്കാരിനെ വീഴ്ത്താനോ തന്നെ അറസ്റ്റ് ചെയ്യാനോ ധൈര്യമുണ്ടോയെന്നാണ് മമതയുടെ വെല്ലുവിളി. ഞങ്ങൾ അവസാനം വരെ പോരാടുമെന്നും തൃണമൂൽ കോൺഗ്രസ് മേധാവി ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു .
ബംഗാളില്‍ എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി നിയമവും നടപ്പാക്കാമെന്ന് കേന്ദ്രം വ്യാമോഹിക്കേണ്ടെന്നാണ് മമത കേന്ദ്രത്തിനോട് പ്രഖ്യാപിക്കുന്നത് .എന്‍.ആര്‍.എസിയും പൗരത്വ ഭേദഗതി നിയമവും ബംഗാളില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ഒരിക്കലും അനുവദിക്കില്ല. എന്നാൽ പ്രതിഷേധം ജനാധിപത്യപരമായിരിക്കണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും മമത പ്രതിഷേധക്കാരോട് അഭ്യർഥിച്ചു.
അക്രമത്തിന്റെ പാത സ്വീകരിക്കരുത് ഒരു കാരണവശാലും ട്രെയിനുകള്‍ക്ക് തീവെക്കുകയോ റോഡ് ഗതാഗതം തടസപ്പെടുത്തുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ അത് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊടിപിടിക്കലാകും. നമ്മുടെ ലക്ഷ്യത്തെ പിന്തുണക്കുന്ന പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ട കാര്യമെന്താണെന്നും? ” മമത വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടർച്ചയായ നാലാം ദിവസവും ബംഗാളിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം കത്തുകയാണ്. അക്രമാസക്തരായ 354 പ്രതിഷേധക്കാരെ ബംഗാളിലുടനീളം അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂ ടൗൺ ഉൾപ്പെടെ കൊൽക്കത്തയുടെ പല ഭാഗങ്ങളിലേക്കും ഇന്റർനെറ്റ് നിരോധനം വ്യാപിപ്പിച്ചു കഴിഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ റാലികളാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിൽ നടക്കുന്നത് . ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തോളൂവെന്ന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























