പൗരത്വഭേദഗതിയില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി..! ഓരോ പാകിസ്ഥാന്‍ പൗരനെയും ഇന്ത്യന്‍ പൗരനാക്കാന്‍ നിങ്ങൾ തയ്യാറാണോ ?

പൗരത്വഭേദഗതി നിയമം കൊണ്ട് ഒരു മതവിശ്വാസികൾക്കും ഭീഷണി നേരിടേണ്ടിവരില്ലെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകുന്നുണ്ട് . അത് അദ്ദേഹം വീണ്ടും വീണ്ടും പറയുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പൗരത്വനിയമത്തെ സംബന്ധിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി . കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. ഇന്ത്യയിലെ മുസ്ലീംകളെ കോണ്‍ഗ്രസ് ഇളക്കിവിടുകയാണെന്നും മോദി വിമര്‍ശിച്ചു. ഓരോ പാകിസ്ഥാനിയെയും ഇന്ത്യന്‍ പൗരനാക്കാന്‍ സമ്മതമാണെന്ന് തുറന്നുപറയാന്‍ മോദി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.
"കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ ഉറക്കെ പ്രഖ്യാപിക്കൂ, ഓരോ പാകിസ്ഥാന്‍ പൗരനെയും ഇന്ത്യന്‍ പൗരനാക്കാന്‍ തയ്യാറാണെന്ന്"- ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുകയാണ്. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കോണ്‍ഗ്രസ് അവസാനിപ്പിക്കണം. തങ്ങളുടെ മൂല്യം വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം. ജമ്മു കശ്മീരിലും ലഡാക്കിലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്നും പാക്കിസ്ഥാനികൾക്കെല്ലാം ഇന്ത്യൻ പൗരത്വം നൽകുമെന്നും തുറന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിനെയും അവരുടെ സഖ്യകക്ഷികളെയും വെല്ലുവിളിക്കുകയാണെന്ന് മോദി പറഞ്ഞു.
ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിംകളെ ഭയപ്പെടുത്തുന്നതിന് കോൺഗ്രസും സഖ്യകക്ഷികളും നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. അവർ അക്രമം പ്രചരിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യൻ പൗരന്റെ പോലും അവകാശം കവർന്നെടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗറില്ലാ രാഷ്ട്രീയം നിർത്തണം. ഇന്ത്യൻ ഭരണഘടനയാണ് നമ്മുടെ ഏക വിശുദ്ധ ഗ്രന്ഥം. ഞങ്ങളുടെ നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനും കോളജുകളിലെ യുവാക്കളോട് അഭ്യർത്ഥിക്കുന്നു. എന്നാൽ ഞങ്ങൾ നിങ്ങളെ ശ്രദ്ധിക്കും. ചില പാർട്ടികളും നഗര നക്സലുകളും വിദ്യാർഥികളുടെ തോളിലിരുന്ന് വെടിയുതിർക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പൗരത്വ നിയമ ഭേദഗതി നിയമം ഒരു മതത്തിനും എതിരല്ല. കോൺഗ്രസ്സിന്‍റേത് ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രമാണെന്നും നരേന്ദ്രമോദി പറഞ്ഞു. വിദ്യാർഥികൾ കോൺഗ്രസിൻെറ കൈയിലെ ചട്ടുകമാകരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. നിങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രാധാന്യം നിങ്ങൾ മനസിലാക്കണം. സർക്കാർ തീരുമാനങ്ങൾ ചർച്ചചെയത് ജനാധിപത്യ രീതിയിൽ പ്രതികരിക്കുകയാണ് വേണ്ടത്. ഈ സർക്കാർ നിങ്ങളുടെ ആശങ്കകൾ മനസ്സിലാക്കുന്നു. എന്നാൽ വെടിവെക്കാൻ അർബൻ നക്സലുകൾക്ക് നിങ്ങൾ തോൾ വെച്ചുകൊടുക്കരുത്. നമ്മുടെ രാജ്യം എങ്ങോട്ട് സഞ്ചരിക്കുന്നു ...അക്രമത്തിന്റെ രാഷ്ട്രീയം വെടിയാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ് .
https://www.facebook.com/Malayalivartha



























