പൗരത്വ നിയമ ഭേദഗതി ബില്‍... പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു; ഒന്‍പത് പാര്‍ട്ടികളുടെ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്; മോഡി സര്‍ക്കാറിന് ഒട്ടും അനുകമ്പയില്ലെന്ന് സോണിയ

പൗരത്വ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. ഒന്‍പത് പാര്‍ട്ടികളുടെ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാറിന് ഒട്ടും അനുകമ്ബയില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയ പ്രതികരിച്ചു. പോലീസ് ജാമിയ വനിതാ ഹോസ്റ്റലില്‍ പ്രവേശിക്കുകയും വിദ്യാര്‍ഥികളെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ഉദാഹരണം നമുക്ക് മുന്നിലുണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ നിയമംമൂലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിച്ചു. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇനിയും ഇത് വ്യാപിച്ചേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. പ്രതിഷേധത്തില്‍ പോലീസ് ഇടപെട്ട രീതിയില്‍ ഞങ്ങള്‍ക്ക് കഠിനവേദനയുണ്ട് സോണിയ ഗാന്ധി പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന അക്രമസംഭവങ്ങളും ക്രമസമാധാന തകര്‍ച്ചയും നേതാക്കള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണുള്ളതെന്നും ഇത് സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിയമമാണന്നും നേതാക്കള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവിധ ക്യമ്ബസുകളില്‍ നടക്കുന്ന പോലീസ് അതിക്രമം തടയുന്നതിന് രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യവും പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് രാഷ്ട്രപതിയില്‍ നിന്ന് നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍തങ്ങളുടെ ആശങ്ക രാഷ്ട്രപതിയെ അറിയിക്കാന്‍ കഴിഞ്ഞു എന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha



























