പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റിലായി. വിനോദ് (21) ആണ് പോക്‌സോ ആക്ടുപ്രകാരം അറസ്റ്റിലായത്. കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്ന ഉടുമലൈ സ്വദേശിനിയായ പതിനാറുകാരിയെയാണ് വിനോദ് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുമായി സൗത്ത് ഓള്‍ വിമന്‍സ് പോലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും ഒന്നിച്ചു ജീവിക്കാന്‍ പോകുന്നതായും അറിയിക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച പോലീസ് മൈനര്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ചെയ്ത വിനോദിനെ പോക്‌സോ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha



























