ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം..... രണ്ടു പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് രണ്ടു പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു. നിയന്ത്രണരേഖയിലെ സുന്ദര്‍ബനി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. റോക്കറ്റ് ലോഞ്ചറും ആന്റി ടാങ്ക് മിസൈലുകളും ഉപയോഗിച്ച് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു.
ഇതിന് മറുപടിയെന്നോണം ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചപ്പോഴാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha



























